Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാനുവേണ്ടി ആത്തിഫിന്റെ പാട്ട്

Tu Chahiye

സെഹറിലെ വോ ലംഹേ എന്ന ഗാനം ആലപിച്ചുകൊണ്ട് ബോളീവുഡിൽ അരങ്ങേറ്റം കുറിച്ച പാക്കിസ്ഥാനി ഗായകനാണ് ആത്തിഫ് അസ്ലം. തുടർന്ന് സൂപ്പർ ഹിറ്റായ നിരവധി ഗാനങ്ങൾ ആത്തിഫ് ബോളീവുഡിന് വേണ്ടി പാടിയിട്ടുണ്ട്. ബജ്രംഗി ബായിജാൻ എന്ന ചിത്രത്തിന് വേണ്ടി പ്രിതത്തിന്റെ സംഗീതത്തിൽ തൂ ചാഹിയേ എന്ന ഗാനമാണ് ആത്തിഫ് പാടിയത്. ആദ്യമായാണ് സൽമാനും ആത്തിഫ് അസ്ലമും ഒരു ഗാനത്തിനായി ഒന്നിക്കുന്നത്. സൽമാൻഖാനും കരീനയും തമ്മിലുള്ളൊരു മനോഹര പ്രണയഗാനമാണിത് എന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറഞ്ഞിരിക്കുന്നത്.

കിക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൽമാൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിലെ സെൽഫി ലേ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. വിശാൽ ദഡ് ലാനി, നകാഷ് അസീസ്, പ്രീതം തുടങ്ങിയവർ ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 37 ലക്ഷം ആളുകളാണ് സെൽഫി ലേ എന്ന ഗാനം യുട്യൂബിലൂടെ കണ്ടിരിക്കുന്നത്. ഗാനത്തിന്റെ റീമിക്സ് വേർഷനിൽ സൽമാന്റെ കൂടെ പ്രത്യക്ഷപ്പെടാനുള്ള അവസരം ആരാധകർക്ക് നൽകും എന്ന വാർത്ത പുറത്തുവിട്ടിരുന്നു. സെൽഫി എടുത്ത് സൽമാന് അയച്ചുകൊടുക്കുകയാണെങ്കിൽ താരം തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ഗാനത്തിന്റെ റീമിക്സ് വേർഷനിൽ സൽമാന്റെ കൂടെ ആടാനുള്ള അവസരം ലഭിക്കും എന്നായിരുന്നു നിർമാതാക്കളുടെ വാഗ്ദാനം.

തൂ ചാഹിയേ...

കാബൂൾ എക്സ്പ്രസ്, ന്യൂയോർക്ക്, എക് ദാ ടൈഗർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കബീർ ഖാൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ബജ്രംഗി ബായിജാൻ. കബീർ ഖാൻ, വി വജേന്ദ്ര പ്രസാദ്, പർവേസ് ഷെയ്ക്ക്, ആസാദ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിൽ സൽമാൻ ഖാനെ കൂടാതെ കരീന കപൂർ ഖാൻ, നസ്റുദീൻ സിദ്ദിഖി, നജീം ഖാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഇന്ത്യയിൽ അകപ്പെട്ടുപോകുന്ന പാക്കിസ്ഥാൻ സ്വദേശിയായ കുട്ടിയെ നാട്ടിലെത്തിക്കാൻ സൽമാൻ നായകനാവുന്ന കഥാപാത്രം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. റോക്ക് ലൈൻ എന്റർടൈൻമെന്റ്സ്, സൽമാൻ ഖാൻ ഫിലിംസ് എന്നിവരുടെ ബാനറിൽ സൽമാൻ ഖാനും റോക് ലൈൻ വെങ്കിടേഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈയിൽ തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.