Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മി. എക്സിലെ ആദ്യ ഗാനം

Tu Jo Hain song from Mr.X

ഇമ്രാൻ ഹാഷ്മി നായകനാവുന്ന സയൻസ് ഫിക്ഷൻ ത്രീ ഡി ചിത്രം മി. എക്സിലെ ആദ്യ ഗാനം തു ജോ ഹെ പുറത്തിറങ്ങി. നായികയും നായകനും തമ്മിലുള്ള പ്രണയം ഇതിവൃത്തമാക്കിയിരിക്കുന്ന മെലഡി ആലപിച്ചിരിക്കുന്നതും ഈണം പകർന്നിരിക്കുന്നതും അങ്കിത് തിവാരിയാണ്. മോഹ്നിഷ് റാസ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതുവരെ 18 ലക്ഷം ആളുകളാണ് ട്രെയ്ലർ യുട്യൂബിലൂടെ കണ്ടത്.

ചിത്രത്തിന് വേണ്ടി പ്രശസ്ത സംവിധായകൻ മഹേഷ് ബട്ട് ഗാനം ആലപിക്കുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ജീത്ത് ഗാംഗുലി ചിട്ടപ്പെടുത്തുന്ന യു ക്യാൻ കോൾ മി. എക്സ് എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനമാണ് മഹേഷ് പാടിയിരിക്കുന്നത്.

തു ജോ ഹെ...

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ത്രീ ഡി ആക്ഷൻ ത്രില്ലറാണ് മി. എക്സ്. ഇമ്രാൻ ഹാഷ്മി, അമിര ദസ്തൂർ, അരുണോദയ് സിങ്, നോറ ഫത്തേഹി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷാഗുഫ്ത റഫീക്കാണ്. ജീത്ത് ഗാംഗുലി, അങ്കിത്,അങ്കുർ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയുടെ ബാനറിൽ മഹേഷ് ഭട്ടും മുകേഷ് ഭട്ടും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 17ന് തീയേറ്ററിലെത്തും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer