Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾ ഈസ് വെല്ലിലെ പുതിയ ഗാനം തു മിലാദേ

Tu Milade

അഭിഷേക് ബച്ചൻ നായകനായി എത്തുന്ന ചിത്രം ഓൾ ഈസ് വെല്ലിലെ പുതിയ ഗാനം തു മിലാദേ പുറത്തിറങ്ങി. അങ്കിത് തിവാരി പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഹിമേഷ് രേഷാമിയയാണ്. മയൂർ പുരി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. അഭിഷേക് ബച്ചൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെ സംഭവങ്ങളാണ് ഗാനത്തിന്റെ ഇതിവൃത്തം.

നേരത്തെ ചിത്രത്തിലെ ചാർ ശനിവാർ, ബാത്തോം കോ തേരി, നാച്ചാൻ ഫരാട്ടേ, മേരേ ഹംസഫർ തുടങ്ങിയ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് മൂന്ന് ഗാനങ്ങൾക്കും ലഭിക്കുന്നത്. വിശാൽ ദഡ്‌ലാനിയും ആർമാൻ മാലിക്കും ചേർന്ന് പാടിയ ചാർ ശനിവാർ ഗാനം ഇതുവരെ 22 ലക്ഷം ആളുകളും, അർജിത്ത് സിംഗ് പാടിയ ബാത്തോം കോ തേരി എന്ന ഗാനം ഇതുവരെ 30 ലക്ഷം പേരും, കനിഹ കപൂർ പാടിയ സോനാക്ഷിയുടെ ഐറ്റം ഗാനം നാച്ചാൻ ഫരാട്ടേ ഇതുവരെ 37 ലക്ഷം പേരും മേരി ഹംസഫർ എന്ന ഗാനം ഇതുവരെ 5 ലക്ഷം പേരുമാണ് യുട്യൂബിലൂടെ കണ്ടിരിക്കുന്നത്.

ഉമേഷ് ശുക്ലയാണ് ഓൾ ഈസ് വെല്ലിന്റെ സംവിധായകൻ. ഡൂഡ്‌തേ രെഹ് ജാവോങ്കേ, ഓ മൈ ഗോഡ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഉമേഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഓൾ ഈസ് വെൽ. സുമിത് അറോറയും, നരേൻ ഭട്ടും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. അഭിഷേക് ബച്ചനെ കൂടാതെ റിഷി കപൂർ, അസിൻ, സുപ്രിയ പഥക്, മുഹമ്മദ് സീഷാൻ അയൂബ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തു മിലാദേ...

ഹിമേഷ് രേഷാമിയയെ കൂടാതെ മിഥൂൻ, അമാൽ മാലിക്ക്, മീറ്റ് ബ്രോസ് അഞ്ചാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകരുന്നത്. ടി സീരീസ്, ആൽകെമി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ, ശ്യാം ബജാജ്, വരുൺ ബജാജ് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 21ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.