Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനാപകടം: പുലിവാൽ പിടിച്ച് ഗായിക

tulin-constovlin

കാര്യം വലിയ പാട്ടുകാരിയൊക്കെ തന്നെ. പക്ഷേ അർധരാത്രി കള്ളുംകുടിച്ച് വണ്ടിയോടിച്ച് അപകടം വരുത്തിയാൽ നിയമം ക്ഷമിക്കാൻ പോകുന്നില്ല. പ്രശസ്ത ഗായിക റ്റുലിസ ആകെ നാണക്കേടിലായിരിക്കുകയാണിപ്പോൾ. പൊലീസ് പിടിച്ചു, കേസും കോടതിയും പിഴയിടിലൂം വേറെയും. പതിനാല് കോടിയുടെ ഫെറാരി കാർ മദ്യലഹരിയിൽ ഓടിച്ച് വൃദ്ധ ദമ്പതികളുടെ വണ്ടിയിലേക്ക് ഇടിച്ചു കയറ്റികുകയായിരുന്നു മുൻ എക് ഫാക്ടർ താരം കൂടിയായ റ്റുലിസ ചെയ്തത്. അടുത്ത മാസം നാലിന് താരം വിചാരണയ്ക്ക് കോടതിയിൽ ഹാജരാകും.

സൂപ്പർ ഡ്യൂപ്പർ സ്പോർട്സ് കാർ സ്വന്തമാക്കി അഞ്ചാം ദിനത്തിലായിരുന്നു റ്റുലിസയ്ക്ക് വൻ അബദ്ധം പിണഞ്ഞത്. ലണ്ടൻ നഗരത്തിനടുത്തായിരുന്നു സംഭവം. മദ്യപിച്ച് വണ്ടിയോടിച്ചതിനും അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിനുമാണ് റ്റുലിസയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ റ്റുലിസയെ വാഹനമോടിക്കുന്നതിൽ നിന്ന് ഒരാഴ്ചത്തേക്ക് വിലക്കും. റ്റുലിസ വാഹനമോടിച്ച് ദമ്പതികളുടെ വണ്ടിയിലേക്ക് ഇടിച്ചു കയറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്ക്

Your Rating: