Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെൽക്കം ബാക്കിലെ ആദ്യ ഗാനം

welcome-back

അനിൽ കപൂർ, നാനാ പടേക്കർ, പരേഷ് റാവൽ, ജോൺ എബ്രഹാം എന്നിവർ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'വെൽക്കം ബാക്കിലെ ആദ്യ ഗാനം പുറത്തിറങ്ങി. ടുട്ടി ബോലേ വെഡ്ഡിങ് ഡി എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അനിൽ കപൂറും നാനാ പടേക്കറും, പരേഷ് റാവലും, ജോൺ എബ്രാഹും സൂർവ്വീൻ ചൗളയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. മീറ്റ് ബ്രോസ് അഞ്ചാൻ ഇണം നൽകിയ ഗാനം മീറ്റ് ബ്രോസും ശ്രീപ്രിയ ഗോയലും ചേർന്ന് ആലപിച്ചിരിക്കുന്നു. കുമാറാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

ടുട്ടി ബോലേ...

2007 ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രം വെൽക്കമിന്റെ രണ്ടാം ഭാഗമാണ് വെൽക്കം ബാക്ക്. അനീസ് ബസ്മി കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ അനിൽ കപൂർ, നാനാ പടേക്കർ, പരേഷ് റാവൽ, ജോൺ എബ്രഹാം എന്നിവരെ കൂടാതെ ശ്രുതി ഹാസൻ, ഖാദർ ഖാൻ, ഡിംമ്പിൾ കപാഡിയ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അമീർ ഖാൻ ചിത്രത്തിൽ അഥിതി താരമായും എത്തുന്നു. അനു മാലിക്കാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു. റഷീദി ഇന്റസ്ട്രീസ് ഗ്രൂപ്പിന്റെ ബാനറിൽ ഫീറോസ് നദിയാദ്‌വാല, എഫ് എം ഖാൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ നാലിന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.