Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എപിജെ അബ്ദുൾ കാലമിന് ആദരവുമായി കൊ 2 ടീം

KO2

അന്തരിച്ച മൂൻരാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന് ആദരവുമായി എത്തിയിരിക്കുകയാണ് കൊ2 എന്ന തമിഴ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഉന്നൈ മാട്രിനാൽ എന്ന ഗാനം പുറത്തിറക്കിയാണ് ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിക്ക് ആദരവുമായി എത്തിയിരിക്കുന്നത്. എപിജെ അബ്ദുൾ കലാം രാഷ്ട്രപതിയായിരിക്കുമ്പോൾ യൂറോപ്യൻ പാർലിമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസംഗത്തോടെയാണ് ഗാനം തുടങ്ങുന്നത്. സ്വയം മാറിയാൽ സമൂഹം മാറും, സമൂഹം മാറിയാൽ രാഷ്ട്രം മാറും അതുകൊണ്ട് നീ നിന്റെ കർമ്മം ചെയ്യണമെന്നാണ് ഗാനത്തിന്റെ വരികളുടെ ഇതിവൃത്തം.

ഉന്നൈ മാട്രിനാൽ...

നാ മുത്തുകുമാറാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ലിയോൺ ജയിംസ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നു. ഹരീഷ് ശിവരാമകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഉനൈപോൽ ഒരുവൻ, ബില്ല 2 എന്നീ ചിത്രങ്ങളുടെ സഹസംവിധായകൻ ശരത്ത് ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് കോ2. ജീവയും, അജ്മലും, കാർത്തികയും പ്രധാന വേഷത്തിൽ അഭിനയിച്ച് കെ വി ആനന്ദ് സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ ചിത്രം കൊയുടെ രണ്ടാം ഭാഗമാണ് കൊ2. ബോബി സിന്ഹ, പ്രകാശ് രാജ്, നിക്കി ഗിൽറാണി, ബാല ശരവണൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നത് എൽറെഡ് കുമാറാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.