Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തമവില്ലനിലെ പ്രെമോഗാനം ഇരണിയൻ നാടകം

Uttama Villain - Iraniyan Naadagam Song Promo

കമൽഹാസൻ നായകനാവുന്ന ചിത്രം ഉത്തമവില്ലനിലെ ഇരണിയൻ നാടകം എന്ന ഗാനത്തിന്റെ പ്രെമോ പുറത്തിറങ്ങി. കമൽഹാസനും രുക്മിണി അശോക് കുമാറും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിൽ സോഫിയ സിംഫണി ഓർക്കസ്ട്രയുടെ പെർഫോമൻസുമുണ്ട്. ഹിരണ്യകശിപുവിന്റേയും മകൻ പ്രഹ്ലാദന്റേയും കഥ പറയുന്ന നാടകമാണ് ഗാനത്തിന്റെ ഇതിവൃത്തം. കമൽഹാസന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജിബ്രാനാണ്.

കുറച്ച് നാളുകൾക്ക് മുമ്പ് പുറത്തിറങ്ങിയ ഉത്തമവില്ലന്റെ ടീസറിനും ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നതിനായി കമൽഹാസൻ മലേഷ്യയിൽ വരെ പോയി സംഗീതോപകരണങ്ങൾ കൊണ്ടുവന്നിരുന്നു. മലേഷ്യയിൽ നിന്നും ബാലിയിൽ നിന്നും കൊണ്ട് വന്ന സംഗീതോപകരണങ്ങളുപയോഗിച്ച് പുരാണകഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഒരു ഗാനം ചിത്രത്തിലുണ്ടെന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ചിത്രമാണ് ഉത്തമവില്ലൻ പരമ്പരാഗത സംഗീതവും ഓർക്കസ്ട്ര സിംഫണിയും കൂട്ടിയിണക്കിയ സംഗീതമാണ് ഉപയോഗിച്ചിരിക്കുന്നത്. സിനിമയ്ക്കായി വായ്പ്പാട്ടും തെയ്യ സംഗീതവും ചേർത്തിണക്കുന്നുണ്ട്. അതിനായി പ്രശസ്ത വായ്പാട്ടുകാരൻ സുബ്ബു അറുമുഖവും കേരളത്തിൽ നിന്നുള്ള തെയ്യം കലാകാരൻമാരും ചിത്രത്തിലെ ഗാനങ്ങൾക്കായി സഹകരിച്ചിട്ടുണ്ടെന്നും സംഗീത സംവിധായകനായ ജിബ്രാൻ നേരത്തെ പറഞ്ഞിരുന്നു.

ഇരണിയൻ നാടകം...

കമൽഹാസൻ നായകനാവുന്ന സിനിമ സംവിധാനം ചെയ്യുന്നത് രമേഷ് അരവിന്ദാണ്. കമൽഹാസനും എൻ ലിഗുസ്വാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കമൽഹാസനാണ്. പ്രശസ്ത തമിഴ് സംവിധായകൻ കെ ബാലചന്ദ്രർ അവസാനമായി അഭിനയിച്ച ചിത്രമാണ് ഉത്തമവില്ലൻ. ഇവരെ കൂടാതെ ജയറാം, നാസർ, ആൻഡ്രിയ ജർമിയ, പൂജാ കുമാർ, പാർവ്വതി, പാർവ്വതി നായർ, ഉർവ്വശി, എം എസ് ഭാസ്കർ, ചിത്ര ലക്ഷ്മണൻ, ആനന്ദ് മഹാദേവൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിരുപ്പതി ബ്രദേഴ്സ്, രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം എപ്രിൽ 2 തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.