Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാനാബാലയുടെ ഗാനവുമായി കിറുമി

വാൽ വീശും വാഴ്‌കേ...

വ്യത്യസ്തമായ ശബ്ദം കൊണ്ട് ആലാപനശൈലികൊണ്ടും തമിഴ് പിന്നണിഗാനരംഗത്ത് തന്റേതായ സ്ഥാനം നേടിയ ഗായകനാണ് ഗാനാബാല. കാശ് പണം ദുട്ട് മണി മണി, അദ്ദാറ് ഉദ്ദാറ്, ഓരക്കണ്ണാലേ, തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ തമിഴ് സിനിമയ്ക്ക് സമ്മാനിച്ച ഗാനാബാല പുതിയ ഗാനവുമായി എത്തിയിരിക്കുന്നു. കിറുമി എന്ന ചിത്രത്തിലെ വാൽ വീശും വാഴ്‌കേ എന്ന ഗാനമാണ് ഗാനാബാല ആലപിച്ചിരിക്കുന്നത്. എസ് ജ്ഞാനാകരവേലിന്റെ വരികൾക്ക് കെ സംഗീതം നൽകിയിരിക്കുന്നു.

സ്വന്തം കാര്യം മാത്രം നോക്കിജീവിക്കുന്നൊരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് കിറുമി. ജോലിയില്ലാതെ അലയുന്ന യുവാവിന് ജോലി ലഭിച്ചതിന് ശേഷം അവൻ ചെന്നുപെടുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ അനുചരണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാക്കമുട്ടൈ എം മണികണ്ഠനും അനുചരണും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

കതിർ, രശ്മി മേനോൻ, ചാർളി, വനിത തെന്നവൻ, യോഗി ബാബു, ഡേവിഡ് സാൽമോൻ, ദിന, മഹീന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജെപിആർ ഫിലിംസിന്റെ ബാനറിൽ ജയരാമൻ, പൃഥ്വിരാജ്, രാജേന്ദ്രൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.