Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർണ്ണായകത്തിലെ ആദ്യഗാനം

Venpakal Kili song

ആസിഫ് അലിയെ നായകനാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം ആദ്യഗാനം പുറത്തിറങ്ങി. വെൺപകൽകിളി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയും ഈണം പകർന്നിരിക്കുന്നത് എം ജയചന്ദ്രനുമാണ്. സച്ചിൻ വാര്യരും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹൗ ഓൾഡ് ആർ യു എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബോബി സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രം നിർണ്ണായകത്തിലൂടെ വികെ പ്രകാശും ബോബി സഞ്ജയ് ടീമും ആദ്യമായി ഒന്നിക്കുകയാണ്.

‘പട്ടം പോലെ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മാളവിക മോഹൻ ചിത്രത്തിൽ നായികയാകുന്നു. ആസിഫ് അലി ആദ്യമായാണ് വി കെ പിയുടെ സംവിധാനത്തിന് കീഴിൽ ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. മകനും പിരിഞ്ഞു കഴിയുന്ന രക്ഷിതാക്കളും തമ്മിലുള്ള ബന്ധമാണ് നിർണായകം പറയുന്നത്. നായകനായ ആസിഫ് അലി നാഷണൽ ഡിഫൻസ് അക്കാദമിയിലെ വിദ്യാർഥിയുടെ വേഷം ചെയ്യുന്നു. ആസിഫിനെ കൂടാതെ സിദ്ദിഖ്, നെടുമുടി വേണു, പ്രേം പ്രകാശ്, പ്രകാശ് ബാരെ, മുകുന്ദൻ, സുധീർ കരമന, അശോകൻ, കുഞ്ചൽ, സൈജു കുറുപ്പ്, ലെന, സനുഷ, ശ്രീദേവി ഉണ്ണി, ശങ്കർരാമകൃഷ്ണൻ, സുധീർ കരമന, റിസബാബ, അനൂപ് ചന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

വെൺപകൽകിളി...

താരേ സമീൻപർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ അമ്മ വേഷത്തിലൂടെ പ്രശസ്തയായ ബോളിവുഡ് നടി ടിസ്ക ചോപ്രയാണ് ആസിഫിന്റെ അമ്മയായി എത്തുന്നത്. കൊച്ചിയിലും പൂനൈയിലുമായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം അടുത്തമാസം തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.