Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ പോളിക്കു മുൻപിൽ മലരേ ഗാനം പാടി വിക്രം

nivin-vikram

നിവിൻ പോളിയ്ക്കൊപ്പം വേദി പങ്കിട്ട് മലരേ ഗാനം പാടി സൂപ്പർ സ്റ്റാർ വിക്രം. ഒരു അവാർഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. മുൻപ് നടന്ന ഒരു പരിപാടിക്കിടെ വിക്രം മലരേ ഗാനം പാടിയ അനുഭവം നിവിൻ പങ്കുവച്ചപ്പോഴായിരുന്നു അവതാരകരുടെയും സദസിന്റെയും നിർബന്ധപ്രകാരം വിക്രം പാടിയത്. വരികൾ കൃത്യമായി അറിയാമായിരുന്നില്ലെങ്കിലും കോറസും മലരേ എന്ന വാക്കും നന്നായി ഉച്ഛരിച്ചു വിക്രം പാടിയതു കേൾക്കുവാന്‍ ഏറെ രസമുണ്ടായിരുന്നു.കുറച്ചു വരികളേ പാടിയുള്ളുവെങ്കിലും സദസിന് അതേറെ പ്രിയപ്പെട്ടതായി. നിവിന് അവാര്‍ഡ് സമ്മാനിച്ച വിക്രം പ്രേമം സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും സദസിനോടു പറഞ്ഞു. അതിനു ശേഷമായിരുന്നു ഗാനം പാടിയത്. പല വേദികളിലും ഈ സിനിമയെ കുറിച്ചും നിവിൻ പോളിയെ കുറിച്ചും വിക്രം സംസാരിച്ചിട്ടുണ്ട്. 

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സിനിമയാണു പ്രേമം. ഒരാളുടെ ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളിൽ നടന്ന പ്രണയ കഥയായിരുന്നു ഇത്. സിനിമയുടെ കഥയും കാസ്റ്റിങ്ങും അഭിനയവും ഗാനങ്ങളും മലയാളത്തിന്റെ ഹൃദയം കവർന്നു. ശബരീഷ് വർമ രചിച്ച രാഗേഷ് മുരുഗേശൻ ഈണമിട്ട പാട്ടാണു മലരേ. വിജയ് യേശുദാസ് ആണ് ആലപിച്ചത്. 

Your Rating: