Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരിയിൽ ഗാനം ആലപിച്ച് വിനീത് ശ്രീനിവാസൻ

Vineeth Sreenivasan

ധനുഷ് നായകനാവുന്ന പുതിയ ചിത്രം മാരിയിൽ വിനീത് ശ്രീനിവാസന്റെ ഗാനം. വിനീത് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ താൻ മാരിയിൽ പാട്ടുപാടിയ വിവരം ആരാധകരെ അറിയിക്കുന്നത്. അനിരുദ്ധിന്റേയും ബാലാജി മോഹന്റെയും കൂടെ ജോലി ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും വളരെ നല്ലൊരു അനുഭവമായിരുന്നു അതെന്നുമാണ് താരം എഫ് ബിയിൽ കുറിച്ചിരിക്കുന്നത്. ഒരു വിത ആശൈ എന്ന ഗാനമാണ് വിനീത് ചിത്രത്തിനായി പാടിയിരിക്കുന്നത്. ധനുഷ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തിറങ്ങിയത്. ആറു ഗാനങ്ങളുള്ള ചിത്രത്തിലെ മൂന്ന് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത് ധനുഷാണ്. ബാക്കി ഗാനങ്ങളുടെ വരികൾ ജി റോകേഷ്, വിഗ്നേഷ് ശിവനും എഴുതിയിരിക്കുന്നു. ധനുഷ്, അനിരുദ്ധ് രവിചന്ദ്രർ, അലിഷ തോമസ്, ചിന്ന പൊണ് തുടങ്ങിയവർ ചേർന്നാണ് മറ്റ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഒരു വിത ആശൈ...

വായ് മൂടി പേശുവോം എന്ന ചിത്രത്തിന് ശേഷം ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരി. ധനുഷിനെയും വിജയ് യേശുദാസിനേയും കൂടാതെ കാജൽ അഗർവാൾ, റോബോ ശങ്കർ, കാളി വെങ്കട്ട് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബാലാജി മോഹൻ തന്നെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രമാണ് മാരി. വണ്ടർബാർ ഫിലിംസ് മാജിക്ക് ഫ്രെംയിസ് എന്നിവയുടെ ബാനറിൽ ആർ ശരത്കുമാർ, രാധിക ശരത്കുമാർ, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈ 17ന് തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.