Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ അതും സംഭവിച്ചു കോഹ്‌ലിയുടെ പാട്ട് കേട്ടോ?

Virat Kohli

അനുഷ്കയുമായുള്ള പ്രണയം അതേതുടർന്നുള്ള വിവാദങ്ങൾ, ഗ്രൗണ്ടിലെ ചൂടൻ പെരുമാറ്റങ്ങൾ, ക്രിക്കറ്റിലെ തകർപ്പൻ ഷോട്ടുകള്‍, പരസ്യ ചിത്രങ്ങള്‍ ഇവയെല്ലാമാണ് വിരാട് കോഹ്‌ലിയെ വാർത്തകളിലെ താരമാക്കിയത്. വിമർശനങ്ങൾ എത്ര പെരുകിയിട്ടും സോഷ്യൽ മീഡിയയിലും കോഹ്‌ലി താരമായിരുന്നു. ഇപ്പോഴിതാ ആരാധകർക്കായി കോഹ്‌ലി മറ്റൊരു വേഷമണിഞ്ഞിരിക്കുന്നു. പക്ഷേ ഈ വേഷം കുറച്ചു കൂടി ശക്തമായിരിക്കുന്നു എന്നു പറയുന്നതാകും ശരി. കാരണം മുൻപും കോഹ്‌ലി പാട്ടുകാരനായിട്ടുണ്ട്. ജോ വാദാ

കിയാ വോ നിഭാനാ പഡേഗാ എന്ന പാട്ടാണ് കോഹ്‌ലി ഏറ്റവുമൊടുവിൽ പാടിയിരിക്കുന്നത്. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഒരു പരിപാടിക്കിടെയായിരുന്നു കോഹ്‌ലിയുടെ പാട്ട്. പാട്ട് പാടുന്നത് വിഡിയോയിലാക്കിയതാകട്ടെ യുവരാജ് സിങും. താജ്മഹൽ എന്ന ചിത്രത്തിൽ വിശ്രുത ഗായില ലതാ മങ്കേഷ്കറാണ് ഗാനം യഥാർഥത്തിൽ ആലപിച്ചത്. കോഹ്‌ലിയിലെ പാട്ടുകാരന് ഈ പാട്ടിനെ എത്രത്തോളം മനോഹരമായി പാടിത്തീർക്കാനായി എന്ന് നോക്കൂ....

Your Rating: