Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസം അതല്ലേ എല്ലാം മേക്കിങ് വിഡിയോ

Viswasam Athalle Ellam

ഷൈൻ ടോം ചാക്കോയെ നായകനാക്കി ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ ചിത്രീകരണ രംഗങ്ങൾ കാണിക്കുന്ന പ്രമൊ സോങ്ങാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഗോപിസുന്ദർ ഗാനത്തിന് ഈണം പകർന്നിരിക്കുന്നു.

ഷൈൻ ടോം ചാക്കോയെ കൂടാതെ ഭഗത് മാനുവൽ, ശങ്കർ, പുതുമുഖം അർച്ചന ജയകൃഷ്ണൻ, അൻസിബ ഹസ്സൻ, മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, നിയാസ് ബക്കർ, വിജയരാഘവൻ, സുനിൽ സുഗത, ബുനു അടിമാലി, ഷാൻ, ഇന്ദ്രൻസ്, സീമ ജി നായർ, പ്രദീപ് കോട്ടയം, മേരി തോമസ്, ഗീത നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ജയരാജ് വിജയ് കഥയും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഭാഷണം അഭയകുമാർ, അനിൽകുര്യൻ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. എം.കെ.ആർ. ഫിലിം കമ്പനിയുടെ ബാനറിൽ ബെന്നി ആന്റണി, ഷജീർ, ബാബുവർഗീസ് എന്നിവർ നിർമിക്കുന്ന ചിത്രം മെയ് 29 ന് തീയറ്റേറിലെത്തും.

Viswaasam Athalle Ellam Making Video Song

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.