Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻട്രതുക്കുള്ളൈ ഗാനത്തിന്റെ ടീസർ ഇറങ്ങി

Vroom Vroom...

ഐ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം വിക്രം നായകനാകുന്ന പത്ത് എൻട്രതുക്കുള്ളൈ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ഗോലിസോഡ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് മിൽട്ടൺ വിക്രത്തിനെ നായകനാക്കി ഒരുക്കുന്ന 'പത്ത് എൻട്രതുക്കുള്ളൈ' ഒരു റോഡ് മൂവിയാണ്. സാമന്തയാണ് നായികയാകുന്നത്.

ഡി ഇമാൻ ആണ് ഗാനങ്ങൾക്ക് സംഗീതം നൽകുന്നത്. 'വ്രൂം വ്രൂമ്' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷ് ഹരിഹരനാണ്. കർക്കിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ജാക്കി ഷ്റോഫ്, പശുപതി, അഭിമന്യു സിംഗ്, സമ്പൂർണേഷ് ബാബു, മനോബാല എന്നവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഫോക്സ് സ്റ്റാറും സംവിധായകൻ മുരുകദോസും ചേർന്നാണ് നിർമാണം. ഒക്ടോബർ 21നാണ് ചിത്രം റിലീസിനെത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.