Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോ യോ പയ്യൻ സൂപ്പർ ഹീറോആകുന്നു

hani

യുവാക്കളുടെ ഹരമാണ് റാപ് പാട്ടുകാരൻ യോ യോ ഹണി. പാട്ടിന്റെ വ്യത്യസ്തത മാത്രമല്ല ഹിർദേഷ് സിങെന്ന യോ യോ ഹണി സിങിനെ ഇങ്ങനെയാക്കിയത്. പക്ഷേ കുറച്ചു നാളായി ഹണിയെ കുറിച്ചുള്ള വിശേഷങ്ങൾ അധികമൊന്നും കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ ആരാധകർക്ക് ഇനി ആ സങ്കടം മാറ്റിവയ്ക്കാം. ‍ആരാധക പക്ഷത്തെ ഹരംപിടിപ്പിക്കാൻ ഹണി വീണ്ടും വരുന്നു. പാട്ടുകാരനായല്ല സിനിമയിലെ തകർപ്പൻ ആക്ഷൻ ഹീറോ റോളിൽ. സോരാവർ എന്ന പഞ്ചാബി ചിത്രത്തിലാണ് ഹണി സിങ് അഭിനയിക്കുന്നത്. പ്രണയവും ആക്ഷനും നിറയുന്ന ചിത്രത്തില്‍ യുവസൈനികന്റെ വേഷമാണ് ഹണി സിങ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ അഥാണ് വ്യക്തമാക്കുന്നത്. വേദികളെ ഇളക്കി മറിച്ച് പാടാൻ മാത്രമല്ല, വെള്ളിത്തിരയിലും തനിക്ക് തരംഗമുണ്ടാക്കാനാകുമെന്ന് ഹണി സിങ് മനസിലാക്കി തരുന്നു.

മിർസ-ദി അൺടോൾഡ് സ്റ്റോറി എന്ന പഞ്ചാബി ചിത്രത്തിലൂടെയായിരുന്നു ഹണി സിങിന്റെ അരങ്ങേറ്റം. തൂ മേരാ 22 മേൻ തേരാ 22 എന്നതായിരുന്നു മററൊരു ചിത്രം. ആദ്യ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട് ഹണി. ദി എക്സ്പോസ് എന്ന മ്യൂസിക്കൽ ത്രില്ലറിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. പുത്തൻ ചിത്രത്തില്‍ ഹണി ആരെയും വെല്ലുന്ന ലുക്കിലാണ് എത്തുന്നത്. വിന്നിൽ മാർക്കനാണ് സോരാവറിന്റെ സംവിധായകൻ. മെയ് ആറിന് ചിത്രം റിലീസിങിനെത്തും.

Your Rating: