Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹത്ത് ഫത്തേഹ് അലിഖാന്റെ മെലഡിയുമായി ഹീറോ

Yadaan Teriyaan

ബോളിവുഡിന് ഖവാലി ശൈലിയിലുള്ള നിരവധി ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള പാട്ടുകാരനാണ് രാഹത്ത് ഫത്തേഹ് അലി ഖാൻ. 2002 ൽ പുറത്തിറങ്ങിയ പാപ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ രാഹത്ത് ഫത്തേഹ് അലിഖാൻ തുടർന്ന് നിരവധി മനോഹര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദൃശ്യത്തിന്റെ ദം ഗുത്താ ഹെ എന്ന ഗാനത്തിന് ശേഷം ഫത്തേഹ് അലിഖാന്റെ യാദാ തേരിയാൻ എന്ന ഗാനം പുറത്തിറങ്ങി.

സൽമാൻ ഖാൻ നിർമ്മിക്കുന്ന ഹീറോ എന്ന ചിത്രത്തിലേയാണ് യാദാ തേരിയാൻ എന്ന ഗാനം. ജാസി കട്ട്യാൽ ഈണം പകർന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കുമാറാണ്. നേരത്തെ ചിത്രത്തിന് വേണ്ടി സൽമാൻഖാൻ പാടിയ മേ ഹു ഹീറോ തേര എന്ന ഗാനവും ഡാൻസ് കാ ലെജൻഡ് എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച മേ ഹു ഹീറോ തേര എന്ന ഗാനം ഇതുവരെ 70 ലക്ഷം ആളുകളും ഡാൻസ് ക ലെജൻഡ് ഇതുവരെ 7 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.

യാദാ തേരിയാൻ...

കൽ ഹോ ന ഹോ, സലാമി ഇഷ്‌ക്, പട്യാലഹൗസ്, ‍ഡൽഹി സഫാരി, ഡി ഡേ എന്നീ ചിത്രങ്ങളുടെ സംവിധായകൻ നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹീറോ. ഹിന്ദി സിനിമ നടൻ ആദിത്യ പഞ്ചോലിയുടെ മകൻ സൂരജ് പഞ്ചോലിയും സുനിൽ ഷെട്ടിയുടെ മകൾ അദിയ ഷെട്ടിയും നായികാനായകൻമാരായി അഭിനയിക്കുന്ന ചിത്രം 1983 ൽ പുറത്തിറങ്ങിയ ഹീറോയെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. നിഖിൽ അദ്വാനിയും ഉമേഷ് ബിസ്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സൂരജിനേയും അദിയയേയും കൂടാതെ ടിഗ്മാൻഷും ദുലിയ, ആദിത്യ പഞ്ചോലി, ശരത് ഖേൽഖർ എന്നിവരും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻഖാനും സുഭാഷ് ഗായിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബറിൽ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.