Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണിയും വെബ്ബറും ഒന്നിക്കുന്ന യേ ഇഷ്ക്

Yeh Ishq song

സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ഒന്നിക്കുന്ന ഗാനം യേ ഇഷ്ക് പുറത്തിറങ്ങി. ഡാനിയൽ വെബ്ബറും സണ്ണിയും ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രത്തിനായി ഒന്നിക്കുന്നത്. കുച്ച് കുച്ച് ലോച്ചാ ഹേ എന്ന ചിത്രത്തിലെയാണ് യേ ഇഷ്ക് എന്ന ഗാനം. അലി ക്വലി മിർസ ആന്റ് കിങ് ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. അലി ക്വലി മിർസ ഗാനം ആലപിച്ചിരിക്കുന്നു.

നേരത്തെ ചിത്രത്തിലെ പാനി വാല ഡാൻസ് എന്ന ഗാനവും ദാരു പികെ ഡാൻസ് എന്ന ഗാനവും എൺപതുകളിലെ സൂപ്പർഹിറ്റ് ഗാനമായിരുന്ന ജാനേ ദോ നാ എന്ന ഗാനത്തിന്റെ പുനരാവിഷ്കാരവും നാ ജാനേ ക്യാഹേ തുംസേ വാസ്ത എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. സണ്ണിയുടെ ഹോട്ടായ നൃത്ത ചുവടുകളുള്ള മൂന്ന് ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. പാനിവാല ഡാൻസ് ഇതുവരെ 47 ലക്ഷം ആളുകളും ദാരു പികെ ഡാൻസ് ഇതുവരെ 18 ലക്ഷം ആളുകളും ജാനേ ദോ നായുടെ പുതിയ പതിപ്പായ ആവോ നാ 14 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്.

യേ ഇഷ്ക്...

ദേവനാഗ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് കുച്ച് കുച്ച് ലോച്ചാ ഹേ. 45 കാരനായ പ്രവീൺ പട്ടേൽ അവിചാരിതമായി സിനിമാ താരം ഷനായയെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രവീൺ പട്ടേലായി റാം കപൂർ എത്തുമ്പോൾ ഷനായയായി എത്തുന്നത് സണ്ണി ലിയോണാണ്. ഇവരെ കൂടാതെ എവലിൻ ശർമ്മ, നവദീപ് ചാബ്രാ, സുചിത്ര ത്രിവേദി, കാദർ ഖാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാജിക്ക് പിക്ചേഴ്സ് എന്റർടൈൻമെന്റ്സ്, മാക്സിമസ് മൾട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ മുകേഷ് പുരോഹിത് നിർമ്മിക്കുന്ന ചിത്രം മെയ് 8ന് തീയേറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.