Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെലൗ ടീമിന്റെ പുതിയ ആൽബം യാമി

യാമി...

തൈക്കുടം ബ്രിഡ്ജ് സംഗീത ബാൻഡിലെ ഗായകനായ സിദ്ധാർഥ് മേനോൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്ന പാട്ടായിരുന്നു യെലൗ. സിദ്ധാർഥ് മേനോനും ശേയാ ഘോഷാലും മനോഹരമായി പാടിയ മെലഡി മൂവന്തി ചായും തീരം തേടി എന്ന ഗാനം യൂട്യൂബിൽ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. കഴിഞ്ഞ ജൂണിലാണ് യെലൗ പുറത്തിറങ്ങിയത്. ഇപ്പോഴിതാ യെല്ലോ ടീം സിദ്ധാർഥ് മേനോന്റെ മറ്റൊരു ആൽബവുമായി രംഗത്തെത്തിയിരിക്കുകയാണ്. യാമി എന്നാണ് ആൽബത്തിന്റെ പേര്.

പ്രണയം ആദ്യം സ്വീകരിക്കാൻ മടികാണിക്കുന്ന യുവമിഥുനങ്ങളാണ് പാട്ടിലെ പ്രമേയം. പിന്നീട് തങ്ങളുടെ പ്രണയത്തിന്റെ ആഴം മനസ്സിലാക്കുകയും വിവാഹിതരാകുകയും ചെയ്യുന്ന ഇവരുടെ പ്രണയനിർഭരമായ രംഗങ്ങളിലൂടെ പുരോഗമിക്കുകയാണ് ഗാനം. സിദ്ധാർഥ് മേനോനും ഹരിത ബാലകൃഷ്ണനുമാണ് ഗാനമാലപിച്ചിരിക്കുന്നത്. സംഗീതം അജിത് മാത്യുവിന്റേതാണ്.

Thaikkudam Bridge in I Me Myself

രണ്ട് ആത്മാർഥ സുഹൃത്തുകൾ അവർക്കിടയിലെ പ്രണയം തിരിച്ചറിയുന്നതായിരുന്നു യെലൗലെ ഗാനത്തിന്റെ ഇതിവൃത്തം. ഹിന്ദി റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള സിദ്ധാർഥ് മേനോൻ നോർത്ത് 24 കാതം എന്ന സിനിമയിലൂടെയാണ് ചലചിത്ര പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. വേഗം, ബാംഗ്ലൂർ ഡേയ്സ്, ആക്ച്വലി തുടങ്ങിയ സിനിമകളിലും സിദ്ധാർഥ് പാടിയിട്ടുണ്ട്. വികെ പ്രകാശിന്റെ പുതിയ സിനിമയിലും സിദ്ധാർഥ് ആണ് നായകൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.