Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൻസിക, യു ആർ മൈ ഡാർളിങ്

You Are My Darling

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചിലമ്പരശൻ നായകനാവുന്ന ചിത്രം വാലിലെ ആദ്യ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. യു ആർ മൈ ഡാർളിങ് എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നൽകി പാടിയിരിക്കുന്നത് എസ് തമനാണ്. മദൻ കാർക്കി ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നു.

മൂന്ന് വർഷമായി സിനിമകളൊന്നുമില്ലാതിരുന്ന ചിലമ്പരശൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാല്. പക്ഷേ സിനിമ പൂർത്തിയാകുമ്പോഴേയ്ക്കും കാമുകിയും ചിത്രത്തിലെ നായികയുമായിരുന്ന ഹൻസികയുമായുള്ള പ്രണയം തകർന്നു. ഇതിൻറെ ആഘാതത്തിൽപ്പെട്ട് വീണ്ടും മാനസികമായി തകർന്നുപോയ ചിമ്പുവിന് വീണ്ടും തലവേദനകൾ നൽകി വാലിന്റെ റിലീസ് നീണ്ട് പോയിരുന്നു. കഴിഞ്ഞ ജൂണിൽ പുറത്തിറങ്ങാനിരുന്ന ചിത്രത്തിന്റെ റിലീസ് പലകാരണങ്ങളാൽ നടക്കാതെ വരികയായിരുന്നു. അവസാനം ചിമ്പുവിന്റെ പിതാവും സംവിധായകനും, നിർമ്മാതാവുമൊക്കെയായ ടി. രാജേന്ദ്രന്റെ സാമ്പത്തിക സഹായത്തോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

You Are My Darling...

പുതുമുഖ സംവിധായകൻ വിജയ് ചന്ദ്രർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിമ്പുവിനെ കൂടാതെ ഹൻസിക മോട്ട്‌വാനി, സന്താനം, വി ടി വി ഗണേഷ്, ബ്രഹ്മാനന്ദൻ, ആദിത്യ, മന്ത്ര, സലീം, ആടുകളം നരേൻ, ശ്രീ രഞ്ജിനി, മിഷ ഘോഷാൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. എൻഐസി ആർട്ട്‌സിന്റെ ബാനറിൽ എസ് എസ് ചക്രവർത്തി നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 14 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.