Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെലീന പാടിയ സെഡ്ഡിന്റെ ഗാനം

I Want You To Know

ജർമ്മൻ റഷ്യൻ ഡിജെയും പോപ്പ് താരം സെലീന ഗോമസിന്റെ കാമുകനുമായ സെഡ്ഡിന്റെ പുതിയ ഗാനം ഐ വാണ്ട് യു ടു നോ പുറത്തിറങ്ങി. സെലീന പാടിയിരിക്കുന്ന ഐ വാണ്ട് യു ടു നോ എന്ന ഗാനം നിർമ്മിച്ചിരിക്കുന്നത് സെഡ്ഡും സംവിധാനം ചെയ്തത് ആന്റണി ചിർകോയുമാണ്. കഴിഞ്ഞ മാസം 23 ന് ഗാനത്തിന്റെ ഓഡിയോ പുറത്തിറങ്ങിയിരുന്നെങ്കിലും വിഡിയോ ഇപ്പോളാണ് പുറത്തിറങ്ങുന്നത്.

Zedd - I Want You To Know ft. Selena Gomez

Zedd - I Want You To Know ft. Selena Gomez

വിവിധ രാജ്യങ്ങളിലെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഗാനത്തിന്റെ വിഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് പുറത്തിറങ്ങി മണിക്കൂറുകൾക്കകം 10 ലക്ഷത്തിൽ അധികം ആളുകളാണ് വിഡിയോ യൂട്യൂബിലൂടെ കണ്ടത്. സെഡ്ഡിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബത്തിലെ ആദ്യ ഗാനമാണ് ഐ വാണ്ട് യു ടു നോ.

കനേഡിയൻ പോപ്പ് താരം ജസ്റ്റിൻ ബീബറുമായി പിരിഞ്ഞ സെലീന ഗോമസ്, സെഡ്ഡുമായി പ്രണയത്തിലാകുകയായിരുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിംഗിളാണ് ഐ വാണ്ട് യു ടു നോ എന്നത്. കഴിഞ്ഞ വർഷം അവസാനം സെലീന പുറത്തിറക്കിയ ദ ഹേർട്ട് വാണ്ട്സ് വാട്ട് ഇറ്റ് വാണ്ട്സ് എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ ഗാനത്തിന്റെ വിഡിയോ ഇതുവരെ 18 കോടി ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്.

അമേരിക്കൻ പാട്ടുകാരിയും, നടിയും, പാട്ടെഴുത്തുകാരിയുമായ സെലീന ഗോമസ് ടിവി സീരിയലുകളിൽ ബാലതാരമായാണ് കരിയർ ആരംഭിച്ചത്. എമ്മി അവാർഡ് ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാഡ്സ് ഓഫ് വേവർലി പ്ലേയ്സിലെ കേന്ദ്രകഥാപാത്രമായ അലക്സ് റുസ്സോയെ അവതരിപ്പിച്ചതോടെയാണ് സെലീന പ്രശസ്തയാകുന്നത്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer