Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൈഗർ ഷറോഫും ആത്തിഫ് അസ്ലമും ഒന്നിക്കുന്ന സിന്ദഗി ആ രഹാ ഹു മേ

zindagi aa raha hoon main

ജാക്കി ഷിറോഫിന്റെ മകൻ ടൈഗർ ഷറോഫും പാക്ക് ഗായകൻ ആത്തിഫ് അസ്ലമും ഒന്നിക്കുന്ന ഗാനം സിന്ദഗി ആരാ ഹു മേ പുറത്തിറങ്ങി. മനോജ് മുൻതാഷിർ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആത്തിഫ് അസ്ലാമാണ്. അമാൽ മാലിക്കാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. അഹമ്മദ് ഖാനാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.

ടൈഗർ ഷറോഫും ആത്തിഫ് അസ്ലമുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. കോളേജിൽ പരിപാടി അവതരിപ്പിക്കാൻ ഇരുവരും എത്തുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം. നേരത്തെ പോപ്പ് താരം മൈക്കിൾ ജാക്സണെ ആദരിച്ചുകൊണ്ട് ടൈഗർ ഒരു മ്യൂസിക്ക് വിഡിയോ പുറത്തിറക്കിയിരുന്നു. മൈക്കിൾ ജാക്സണെ അനുകരിച്ച് ടൈഗര് നൃത്തം വെയ്ക്കുന്ന വിഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

സിന്ദഗി ആ രഹാ ഹു മേ...

ബോളിവുഡ് സൂപ്പർതാരം ജാക്കി ഷറോഫിന്റെയും ഐഷയുടേയും മകനായി ജനിച്ച ജയ് ഹേമന്ത് ഷറോഫ് എന്ന ടൈഗർ ഷറോഫ് മികച്ച നർത്തകനും ഫൈറ്ററുമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹീറോപൻതി എന്ന സാജിത് നദിയാത്വാല ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.