Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജ്‌രംഗി ബായിജാനിലെ സിന്ദഗി കുച്ച് തോ ബതാ

Zindagi Kuch Toh Bata

സൽമാൻ ഖാനും കരീന കപൂറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ബജ്‌രംഗി ബായിജാനിലെ പുതിയ ഗാനം സിന്ദഗി കുച്ച് തോ ബതാ പുറത്തിറങ്ങി. ജുബിൻ നൗട്ടിയാലും പ്രീതമും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് പ്രീതമാണ്. നീലേഷ് മിശ്ര ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. 

ചിത്രത്തിലെ ബർദോ ജോളി, സെൽഫി ലേ, തു ചാഹിയേ ആജ് കി പാർട്ടി തുടങ്ങിയ ഗാനങ്ങൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. വിശാൽ ദഡ്‌ലാനി, നകാഷ് അസീസ്, പ്രീതം തുടങ്ങിയവർ ചേർന്ന് പാടിയിരിക്കുന്ന സെൽഫി ലേ എന്ന ഗാനം ഇതുവരെ 53 ലക്ഷം ആളുകളും തു ചാഹിയേ എന്ന ഗാനം ഇതുവരെ 17 ലക്ഷം ആളുകളും ബർദേ ജോളി എന്ന ഗാനം 20 ലക്ഷം ആളുകളും ആജ്കിപാർട്ടി എന്ന ഗാനം 20 ലക്ഷം ആളുകളുമാണ് യുട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്. 

കാബൂൾ എക്‌സ്പ്രസ്, ന്യൂയോർക്ക്, എക് ദാ ടൈഗർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കബീർ ഖാൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ബജ്‌രംഗി ബായിജാൻ. കബീർ ഖാൻ, വിജേന്ദ്ര പ്രസാദ്, പർവേസ് ഷെയ്ക്ക്, ആസാദ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ  തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സിന്ദഗി കുച്ച് തോ ബതാ...

ചിത്രത്തിൽ സൽമാൻ ഖാനെ കൂടാതെ കരീന കപൂർ ഖാൻ, നസ്‌റുദീൻ സിദ്ദിഖി, നജീം ഖാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഇന്ത്യയിൽ അകപ്പെട്ടുപോകുന്ന പാക്കിസ്ഥാൻ സ്വദേശിയായ കുട്ടിയെ നാട്ടിലെത്തിക്കാൻ സൽമാൻ നായകനാവുന്ന കഥാപാത്രം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. റോക്ക്‌ലൈൻ എന്റർടൈൻമെന്റ്‌സ്, സൽമാൻ ഖാൻ ഫിലിംസ് എന്നിവരുടെ ബാനറിൽ സൽമാൻ ഖാനും റോക് ലൈൻ വെങ്കിടേഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈയിൽ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.