Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രസിപ്പിച്ച് ആസിഫും ഉണ്ണിയും: അവരുടെ രാവുകൾ പാട്ടു കാണാം

avarute-ravukal-song

അവരുടെ രാവുകൾ എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. അഭിനയിക്കാൻ അവസരം തേടുന്നയാളായി ആസിഫ് അലിയും പൂവാലനായി ഉണ്ണി മുകുന്ദനും രസിപ്പിക്കുന്നു. നെടുമുടി വേണുവും വിനയ് ഫോർട്ടും അജു വർഗീസും ചേർന്നൊരുക്കുന്ന ചിരിമേളം വേറെയുമുണ്ട്. 

വാടാതെ വീഴാതെ എന്നു തുടങ്ങുന്ന ഗാനം എഴുതിയത് ഹരിനാരായണനാണ്. ഈണം ശങ്കർ ശർമയുടോണ്. ആലാപനം അരുൺ ഹരിദാസും അരുൺ ആലാട്ടും ചേര്‍ന്നാണ്. ബാക്കിങ് വോക്കലും രസകരമാണ്.

ഷാനിൽ മുഹമ്മദാണ് ചിത്രത്തിന്റെ സംവിധാനം. അജയ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അജയ് കൃഷ്ണനാണു ചിത്രം നിർമ്മിക്കുന്നത്.