Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ചായൻസിന് വമ്പൻ ഓഡിയോ ലോഞ്ച്

achayans-audio-launch

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന കോമഡി ചിത്രം അച്ചായൻസിന് വമ്പൻ ഓഡ‍ിയോ ലോഞ്ച്. മഹാനടൻ മോഹൻലാൽ ആണു ഓഡിയോ ലോഞ്ചിലെ അതിഥി. അടുത്ത മാസം രണ്ടാം തീയതി അങ്കമാലിയിലെ അഡ്‍ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണു പരിപാടി. 

ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, സഞ്ജു ശിവറാം, ആദിൽ ഇബ്രാഹിം തുടങ്ങിയവരാണു പ്രധാന വേഷത്തിലെത്തുന്നത്. സേതു ആണു തിരക്കഥ രചന. സി.െക.പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രതീഷ് വേഗയാണ് സംഗീതം. പ്രദീപ് നായരാണു ഛായാഗ്രഹണം.