Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടാളക്കാരന്റെ ഓർമകളും വേദനകളും പാടി മോഹന്‍ലാൽ

beyond-the-borders-video-song

ഓരോ സൈനികനും അവധിക്കു നാട്ടിലെത്തിയിട്ട് ‌തിരികെ പോകുന്നത് കുറേ ഓർമകളും വേദനകളുമായാണ്. ആ അനുഭവത്തെയാണ് 1971:ബിയോണ്ട് ദി ബോർഡേഴ്സ് എന്ന മോഹൻലാൽ ചിത്രത്തിലെ ഗാനം നമ്മോടു പങ്കുവയ്ക്കുന്നത്. കണ്ടുപരിചിതമായ രംഗങ്ങളാണു പാട്ടിലുള്ളത്. ഈണത്തിനും ആലാപന ശൈലിയ്ക്കും ഭംഗിയേറെ. ഒരു വാക്കിനാൽ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണിത്.

 എം.ജി.ശ്രീകുമാറും ശ്വേത മോഹനും ചേര്‍ന്നു പാടിയ പാട്ടിന് ഈണം രാഹുൽ സുബ്രഹ്മണ്യത്തിന്റേതാണ്. നിഖിൽ.എസ്.മാതട്ടിലിന്റേതാണു വരികൾ. മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് 1971:ബിയോണ്ട് ദി ബോർഡേഴ്സ്. റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ മുഹമ്മദ് ഹനീഫ് ആണു ചിത്രം നിർമ്മിക്കുന്നത്. 

Your Rating: