Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടിത്തകർത്ത് മിടുക്കികൾ; ലോകം കയ്യടിക്കുന്നു ഈ നൃത്തത്തിന്

ed-sheeran-shape-of-you-cover

ഏതു പാട്ടിനോടൊപ്പം നൃത്തമാടാനാണ് നൃത്തമാടാനാണ് ഇപ്പോൾ ലോകം ഏറ്റവുമധികം കൊതിക്കുന്നതെന്ന് അറിയാമോ? എഡ് ഷീരന്റെ ഷേപ് ഓഫ് യൂ എന്ന ഗാനത്തിനോടൊപ്പം. ആരുമൊന്നു ചുവടുവച്ചു പോകും ഈ പാട്ടു കേട്ടാൽ. അത്രമേൽ ലളിതവും രസകരവുമായ താളമാണ് ബ്രിട്ടിഷ് ഗായകന്റെ ഈ പാട്ടിനുള്ളത്. പാട്ടു പോലെ തന്ന വൈറലായി ആ ഗാനത്തോടൊപ്പം ചുവടുവച്ച് ലോകമൊട്ടുക്കുളള നർത്തകർ തയ്യാറാക്കിയ വിഡിയോകളും. അക്കൂട്ടത്തിൽ ഏറ്റവുമൊടുവിലത്തേതാണീ വിഡിയോ.

ഒരേ വസ്ത്രമണിഞ്ഞ ഒരു സ്ത്രീയും ബാലികയുമാണ് നർത്തകർ. മെയ്‍വഴക്കത്തിലും നൃത്തച്ചുവടുകളുടെ വൈവിധ്യത്തിലും ഇവർ ആരെയും ആകർ‌ഷിക്കും. തകർപ്പൻ എന്നു തന്നെ പറയണം. 21 ലക്ഷത്തിലധികം  പേരാണ് ഈ വിഡിയോ ഫെയ്സ്ബുക്ക് വഴി കണ്ടത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് എഡ് ഷീരന്റെ ഷേപ് ഓഫ് യൂ എന്ന പാട്ട് യുട്യൂബിലെത്തിയത്. 64 കോടിയോളം പ്രാവശ്യമാണ് ഈ വിഡിയോ ലോകം ഇതുവരെ വീക്ഷിച്ചത്. 

Your Rating: