Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കർ വീണ്ടും പാടുന്നു: തരംഗമായി ടീസർ

dulquer-cia-song

ദുൽക്കർ‌ സൽ‌മാന്‍ നായകനാകുന്ന കോമ്രേഡ്സ് ഇൻ അമേരിക്ക (സിഐഎ) എന്ന ചിത്രത്തോട് ആവേശകരമായാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്. സിനിമയിൽ നിന്നു പുറത്തിറങ്ങിയ ഗാനത്തിന്റെ ടീസറുകൾ ലക്ഷക്കണക്കിനു പ്രേക്ഷകരെയാണ് നേടുന്നത്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ 'വാനം തിളതിളയ്ക്കണ്' എന്ന് പാട്ടിന്റെ ഓഡിയോ ടീസർ രണ്ടു ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പ്രാവശ്യമാണു ആളുകൾ കണ്ടത്. ദുൽക്കറും സംഘവുമാണീ ഗാനം പാടിയത് എന്ന പ്രത്യേകതയുമുണ്ട്. ചാർളിയിലെ 'ചുന്ദരി പെണ്ണേ' എന്ന പാട്ടു പോലെ ഈ ദുല്‍ക്കർ പാടിയ ഈ പാട്ടും തരംഗമായേക്കും. കേൾക്കാൻ ഏറെ രസകരമായ സംഗീതമാണു പാട്ടിന്റേത്. 

ഗോപി സുന്ദർ ഈണമിട്ട പാട്ടാണിത്. സ്പാനിഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലുള്ള വരികളാണ് ഗാനത്തിലുള്ളത്. മലയാളം വരികൾ റഫീഖ് അഹമ്മദും സ്പാനിഷ് വരികൾ കരോളിനയും ഹിന്ദി വരികൾ മുഹമ്മദ് മഖ്ബൂൽ സൽമാനുമാണു കുറിച്ചത്. ദുൽക്കറിനൊപ്പം കരോളിനയും മുഹമ്മദ് മഖ്ബൂൽ സൽമാനും പാടിയിട്ടുമുണ്ട്.് ഗോപി സുന്ദർ മ്യൂസിക് കമ്പനിയാണ് ഓഡിയോ പുറത്തിറക്കിയത്. ‌അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിഐഎ. കാർത്തിക മുരളീധരൻ ആണു നായിക.

ജോണി മോനേ ജോണി(എബിസിഡി),ഇംഗ്ലിഷ് മംഗ്ലിഷ്(മംഗ്ലി‌ഷ്),ചുന്ദരിപ്പെണ്ണേ,അമ്പിളികുന്നത്താണെന്റെ(ചാൾളി) എന്നീ ചലച്ചിത്ര ഗാനങ്ങളാണ് ദുൽക്കർ പാടിയത്. ഇവയെല്ലാത്തിനും ഈണമിട്ടതും  ഗോപി സുന്ദർ ആണെന്ന പ്രത്യേകതയുമുണ്ട്. 

Your Rating: