Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധ്യാനിന്റെ വിവാഹത്തിന് വിനീത് പാടിയ പാട്ട് വൈറലാകുന്നു

dhyan-wedding-vineeth-sing

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹ സല്‍ക്കാരത്തിന് ജ്യേഷ്ഠൻ വിനീത് ശ്രീനിവാസൻ പാടിയ പാട്ട് വൈറലാകുന്നു. പാട്ടിനു മുൻ‌പ് വിനീത് പറഞ്ഞ വാക്കുകളേയും നിറഞ്ഞ കയ്യടികളോടെയാണ് സദസ് കേട്ടത്.  'ധ്യാന്‍ ഹിന്ദുവാണ്. വധു ക്രിസ്ത്യാനിയും. അതുകൊണ്ടു തന്നെ ഒരു മാപ്പിളപ്പാട്ടാകുന്നതാണ് ഇവിടെ നല്ലത്' എന്നു പറഞ്ഞാണ് വിനീത് പാട്ട് തുടങ്ങുന്നത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിൽ പാടിയ 'എന്റെ ഖല്‍ബിലെ' എന്നു തുടങ്ങുന്ന ഗാനമാണ് അനുജന്റെ വിവാഹ സൽക്കാര ചടങ്ങിലും വിനീത് തിരഞ്ഞെടുത്തത്. ധ്യാനിന്റെ വിവാഹ ചിത്രങ്ങളേയും വിഡിയോകളേയും പോലെ യുട്യൂബിൽ വൈറലായി വീനിതിന്റെ പാട്ടും.

അച്ഛൻ ശ്രീനിവാസനെ പോലെ നടനും സംവിധായകനും അഭിനേതാവും നിർ‌മാതാവുമൊക്കെയായി സിനിമയിൽ തിളങ്ങുകയാണ് വിനീതും. എന്നാൽ പാട്ടുകാരനായാണ് വിനീത് സിനിമയിലെത്തിയത്. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തില്‍ പാടിയ ആദ്യ ഗാനം, കസവിന്റെ തട്ടമിട്ട് എന്ന പാട്ട് എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ്. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ ഈ പാട്ട് മറ്റൊരു മെഗാ ഹിറ്റും. വയലാർ ശരത് ചന്ദ്ര വർമ കുറിച്ച ഗാനം അലക്സ് പോൾ ആണ് ഈണമിട്ടത്.