Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ല, ചിന്തിച്ചില്ല...സത്യയിലെ മൂന്നാം ഗാനത്തിനും ട്രോൾ

sathya-movie-trolls

സത്യ എന്ന ചിത്രത്തിലെ പാട്ടുകളാണ് അടുത്തിടെയായി ട്രോളൻമാർ ഏറ്റവുമധികം ആഘോഷിച്ച കാര്യങ്ങളിലൊന്ന്. സിനിമയിലെ ആദ്യ രണ്ടു പാട്ടുകൾക്കും എന്ന പോലെ മൂന്നാം ഗാനവും ട്രോൾ മഴയിൽ നനയുകയാണ്. ഐറ്റം ഗാനമാണിത്. ചിന്തിച്ചോ എന്നു തുടങ്ങുന്ന പാട്ട് പാടിയത് വൈക്കം വിജയലക്ഷ്മിയാണ്. ഹരിനാരായണന്റേതാണു വരികൾ. ഈണം ഗോപി സുന്ദറും. 

 ജയറാമും പാർവ്വതി നമ്പ്യാരും റോമയും അഭിനയിക്കുന്ന ചിത്രമാണിത്.  ജയറാമും പാർവ്വതി നമ്പ്യാരും പാടി അഭിനയിച്ച പാട്ടും റോമയുടെ ഐറ്റം ഗാനവും ഇതുപോലെ ട്രോളൻമാർ ആഘോഷമാക്കിയിരുന്നു. പാർ‌വ്വതി നമ്പ്യാരുടെ ഡാൻസും റോമയുടെ ഡാൻസിനൊപ്പം ഭക്തിഗാനം പോലെ തോന്നുന്നൊരു ഗാനവുമാണ് ട്രോളൻമാർ ആയുധമാക്കിയത്. ഇവിടെ ഗാനത്തിന്റെ വരികളും. ചിന്തിക്കൂ എന്ന പാട്ടിന് നൃത്തമൊരുക്കിയത് ഭരണി.കെ.ധരൺ ആണ്. അന്തരിച്ച സംവിധായകൻ ദീപൻ സംവിധാനം ചെയ്ത ചിത്രമാണിത്.  

sathya-movie-trolls9

ഗാനം പുറത്തിറങ്ങുമ്പോൾ തുടങ്ങുന്ന ട്രോളുകളെ വളരെ പോസിറ്റിവ് ആയിട്ടാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ കാണുന്നത്. അതെല്ലാം പാട്ടിന് നല്ല പ്രചാരം നൽകുന്നുവെന്നതാണ് കാരണം. സത്യയിലെ പാട്ടുകൾ ലക്ഷക്കണിക്കിനു പ്രേക്ഷകരെയാണ് യുട്യൂബിൽ നേടുന്നത്. 

sathya-movie-trolls10