Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർപ്പനാണ് വാദ്യോപകരണങ്ങളിൽ തീർത്ത റീമിക്സ്

urvasi-remix

നമുക്കിഷ്ടമായ പാട്ടുകൾ കുറേയുണ്ടാകും. അതിനിടിയിൽ തന്നെ നമുക്ക് പ്രിയപ്പെട്ട വരികളും താളങ്ങളും വേറെ കാണും. ആ വരികളേയും താളങ്ങളേയുമൊക്കെ ചേർത്തു വച്ച് ഇറങ്ങാറുണ്ട് ചില റീമിക്സുകൾ. അത്തരത്തിലൊന്നാണിത്. 

നമ്മളെ ഏറെ ഹരംകൊള്ളിച്ച എ.ആർ. റഹ്മാന്റെ ഹമ്മ ഹമ്മ എന്ന പാട്ടും നിലവിൽ യുട്യൂബ് ട്രെൻ‌ഡിങുകളിലൊന്നായ പോപ് ഗാനം ഷേപ് ഓഫ് യൂ വും ചേര്‍ത്തുവച്ചാണ് റീമിക്സ് തയ്യാറാക്കിയത്. പാട്ടുകളുടെ മനോഹാരിതയോടു നീതിപുലർത്തി വാദ്യോപകരണങ്ങളില്‍ ശബ്ദ വിസ്മയം സൃഷ്ടിക്കാനുള്ള തങ്ങളുടെ പ്രതിഭയെയാണ് ഈ ചെറുപ്പക്കാർ വിഡിയോയിൽ ആവിഷ്കരിച്ചിരിക്കുന്നത്. അത്രയേറെ രസകരമാണീ വിഡിയോ. ഹാർമോണിയയവും തബലയും ഗിത്താറും കീബോര്‍ഡും ബാസ് ഗിത്താറും ചേർന്നുള്ള റീമിക്സിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നും. അഞ്ചാറു കുട്ടികൾ വെറുതെയിരുന്ന നേരം തങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ വെറുതെ വാദ്യോപകരണങ്ങളിൽ വായിച്ചതു പോലെയുണ്ട്. 

സമൂഹമാധ്യമങ്ങളിലൂടെ ഒരുപാടുപേർ ഈ വിഡിയോ ഷെയർ ചെയ്തിരുന്നു. സിദ്ധാർഥ്(ഹാർമോണിയം), ആദിത്യന്‍(തബല),അലക്സ് തോമസ്, സുബിന്‍ ഇംതിയാസ്(ഗിത്താർ),ഫിദാൽഡി(കീബോർഡ്),ബാസ് ഗിത്താർ(അലെൻ തോമസ്) എന്നിവര്‍ ചേർന്നാണു റീമിക്സ തീർത്തത്. അർജുൻ ഉണ്ണികൃഷ്ണനും ത്രിപോദ് വര്‍മയും ചേർന്നാണ് വിഡിയോയുടെ ഛായാഗ്രഹണം നിർവ്വഹിച്ചത്,.