Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാൻസുമായി ശ്രീനിവാസ‌ൻ: അച്ഛന് 'ശശിപ്പാട്ട്' പാടി വിനീത്

ayal-sasi-video-song

ശശിയായി...ആരെയെങ്കിലുമൊക്കെ കളിയാക്കി പറയാൻ ഇതിലും നല്ലൊരു വാക്കുണ്ടാകുമോ എന്നു സംശയമാണ്‍. അയാൾ ശശി എന്നൊരു ചിത്രം എത്താൻ പോകുന്നുവെന്നു കേട്ടപ്പോളൊരു കൗതുകം തോന്നിയതും അതുകൊണ്ടാണ്...ദാ ചിത്രത്തിൽ നിന്നൊരു പാട്ട് എത്തിയിരിക്കുന്നു. ശശിയെ കുറിച്ചുള്ള ശശിപ്പാട്ട്. വിനീത് ശ്രീനിവാസനാണ് പാടിയിരിക്കുന്നത്. സിനിമയിലെ നായകനായ അച്ഛൻ ശ്രീനിവാസന്റെ മുൻപിൽ നിന്ന് വിനീത് പാടിയ പാട്ട് പെരുത്തിഷ്ടമാകും. അത്രയ്ക്കു രസകരമാണിതിലെ വരികൾ. ശ്രീനിവാസന്റെ ഡാൻസും അയാളുടെ വ്യത്യസ്തമായ ജീവിതം പാടുന്ന പാട്ടുമൊക്കെ ചേർന്ന വിഡിയോ പിന്നെയും കാണാൻ തോന്നും. 

സജിൻ ബാബു സംവിധാനം ചെയ്യുന്ന ആക്ഷേപ ഹാസ്യമാണ് അയാൾ ശശി. വി. വിനയകുമാറാണു നാട്ടുമുക്കിലെ പാട്ടുപന്തലിൽ കാത്തിരിപ്പവനോ ശശീ...എന്ന പാട്ട് എഴുതിയത്. ബേസിൽ സി.ജെ.ആണു സംഗീത സംവിധാനം. സിനിമയുടെ പേരു പോലെ തന്നെ ആകർഷകമായിട്ടാണ്  പാട്ടു പുറത്തിറക്കിയത്. സംവിധായകന്‍ രഞ്ജിത്ത്, ലാല്‍ ജോസ്, വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍, അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, എന്നിവര്‍ക്കൊപ്പം മറ്റു പ്രമുഖ താരങ്ങളും ഒരേ സമയം പല വേദികളില്‍ പാട്ട് റിലീസ് ചെയ്യുകയായിരുന്നു. ഒറ്റ രാത്രി കൊണ്ട് ഗാനത്തിനു അര ലക്ഷത്തിലധികം പ്രേക്ഷകരെ നേടാനുമായി.