Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപാര ഭംഗിയാണ് ഈ കുട്ടി സ്വരത്തിന്! പാട്ട് വൈറൽ

shreya-song-pranithi

കുട്ടികളിൽ ചിലരുടെ കഴിവു കാണുമ്പോൾ നമ്മൾ അതിശയിച്ചു പോകും. പ്രണിതി എന്ന ഈ പാട്ടുകാരി കുട്ടിയും അങ്ങനെ അതിശയിപ്പിക്കുകയാണ്.  ശ്രേയ ഘോഷാലിന്റെ ഒരു ഗാനമാണു കുട്ടി പാടുന്നത്. സ്വരത്തിന്റെ ചേലും ആലാപനത്തിലെ ഭാവവും ഗംഭീരമാണ്. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോകളിലൊന്നാണിത്. 

ഓർക്കസ്ട്രയുടെ ഒന്നും അകമ്പടിയില്ലാതെയാണു പാടുന്നത്. കുട്ടിയുടെ സ്വരമാധുരിയാണ് ഏറ്റവും ആകർഷകമായത്. രെക്കാ എന്ന വിജയ് സേതുപതി ചിത്രത്തിലേതാണീ പാട്ട്. യുഗഭാരതിയുടെ വരികൾക്ക് ഇമ്മാനാണ് ഈണമിട്ടത്. 

യുട്യൂബിൽ ഇതിനു മുൻപും പ്രണിതി പാട്ടു പാടുന്ന വിഡിയോകള്‍ വൈറലായിട്ടുണ്ട്. ഇമ്മാനോടൊപ്പം സ്റ്റേജ് പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. തമിഴിലെ പ്രശസ്തമായ ഒരു റിയാലിറ്റി ഷോയിൽ താരമായിരുന്നു പ്രണിതി. എ.ആർ.റഹ്മാന്റെ കെ.എം. സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിനിയായിരുന്നു പ്രണിതി.