Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹത്തിന് 'ചീപ് ത്രിൽസ്' ഡാൻസ്: ഇന്റർനെറ്റിൽ തരംഗമായി വധു

sia-cheap-thrills-wedding-dance

അമ്മയും അച്ഛനും പറയുന്നതും കൂട്ടുകാരുടെ തട്ടുപൊളിപ്പൻ ഉപദേശങ്ങളും പിന്നെ സ്വന്തമായി ഉള്ള ന്യൂജെൻ ചിന്തകളുമൊക്കെ ചേർത്തുവച്ചാണ് ഇന്നത്തെ പെൺപിള്ളേർ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നതും ആഘോഷങ്ങൾ പ്ലാൻ ചെയ്യുന്നതും. ഡൽഹിക്കാരി അമിഷ ഭരദ്വാജും അത്രയേ ചെയ്തുള്ളൂ. ഒറ്റ ദിവസം കൊണ്ട് ഈ സുന്ദരിയായ വധു ഇന്റർനെറ്റിൽ താരമാകുകയായിരുന്നു പിന്നീട്. കാരണം അത്രയേറെ കിടിലൻ സ്റ്റൈലിഷ് ഡാൻസ് ആണ് അമീഷയും കൂട്ടുകാരികളും വെഡ്ഡിങ് വിഡിയോയിൽ അവതരിപ്പിച്ചത്. സിയയുടെ ചീപ് ത്രിൽസ് എന്ന പാട്ടിനൊപ്പമായിരുന്നു ആഘോഷം. ഒരാഴ്ചകൊണ്ട് 42 ലക്ഷത്തിലധികം പ്രാവശ്യമാണു ഈ വിഡിയോ ആളുകൾ കണ്ടത്. 

കല്യാണത്തിന് ഒരുങ്ങുന്നതും അതിനിടയിൽ ഡാൻസ് ചെയ്യുന്നതും എല്ലാം വിഡിയോയിലുണ്ട്. പാതിയണിഞ്ഞ വിവാഹ വസ്ത്രത്തിൽ വരെ നൃത്തമുണ്ട്. ഇന്നോളം മറ്റൊരു പെണ്‍കുട്ടിയും ഇങ്ങനെയൊരു വിഡിയോ വിവാഹ ദിനത്തിൽ തയ്യാറാക്കിയിട്ടുണ്ടാകും എന്നു കരുതാൻ വയ്യ. വിഡിയോ വൈറലാകും എന്നൊന്നും അമീഷ കരുതിയിരുന്നില്ല. അൽപം വ്യത്യസ്തവും ആകർഷണീയവുമായിരിക്കണം വിഡിയോ എന്നേ ചിന്തിച്ചിരുന്നുള്ളൂ. ഒരു കടൽത്തീരത്തിനരികെയുള്ള സ്ഥലത്തായിരുന്നു വിവാഹ വേദി. വരൻ പ്രണവ് വരാൻ വൈകുമെന്ന് അറിഞ്ഞതോടെ ആകെ വിഷമത്തിലായി. ദേഷ്യവും വന്നു. അമീഷയുടെ വിവാഹ വിഡിയോ ഗംഭീരമാക്കാനുള്ള വഴികൾ ആലോചിച്ചിരുന്ന വിഡിയോഗ്രാഫർ മറ്റൊന്നും പിന്നെ ചിന്തിച്ചില്ല. അമീഷയുടെ സമയവും പോകും വിഡിയോയും കിടിലനാകും. അങ്ങനെയാണു ഈ ഡാന്‍സിലേക്കും വിഡിയോയിലേക്കുമെത്തിയത്. ഈ വിഡിയോ കണ്ട് നിരവധി പേരാണ് അമീഷയെ വിളിച്ചത്. എല്ലാവരും പറ‍ഞ്ഞത് മികച്ച അഭിപ്രായവും. അതിൽ അമീഷയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായത് നല്ലപാടി പറഞ്ഞ വാക്കുകളും. എന്തായാലും അമീഷയെ പോലെ മറ്റു വധുമാരും ഇങ്ങനെ കൂൾ ആയി  വിഡിയോഗ്രാഫര്‍ക്കു മുൻപിൽ നിന്നാൽ ഏറ്റവും രസകരമായിരിക്കും കല്യാണ വിഡിയോകൾ എന്നു പറയുന്നു അമീഷയുടെ അനുഭവം. 

ഓസ്ട്രേലിയൻ ഗായിക സിയയുടെ ഏഴാമത് സ്റ്റുഡിയോ ആൽബമായ ദിസ് ഈ ആക്ടിങിലെ പാട്ടാണിത്. സിയയും ഗ്രെഗ് കേസ്റ്റിനും ചേർന്നാണ് ഈ പാട്ട് എഴുതിയത്. ഈ പാട്ടും ജമൈക്കൻ ഗായകൻ ഷോൺ പോളിനെ കൊണ്ടു പാടിച്തു പുറത്തിറക്കിയ റീമിക്സും ഇതുപോലെ തന്നെ ലോകമൊട്ടുക്കും ശ്രദ്ധനേടി .