Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു കോടി‌! എയർപോർട്ട് മുതൽ ഹോട്ടൽ വരെ ബീബറിനായി ചിലവിട്ടത് ഇത്രയും തുക

justin-bieber-airport

ജസ്റ്റിൻ ബീബറിന്റെ വരവും അദ്ദേഹം ഇവിടെ വേണമെന്ന് ആവശ്യപ്പെട്ട സൗകര്യങ്ങളും വാര്‍ത്തകളിൽ ഇടംനേടിയിരുന്നു. ആഡംബരത്തിന്റെ നടുവിലാണ് ബീബർ വന്നിറങ്ങിയതും ഹോട്ടലിൽ താമസിക്കുന്നതും. മുംബൈയിലെ എയര്‍പോർട്ടിൽ നിന്ന് നഗരത്തിലെ ഹോട്ടലിലേക്കു ബീബറെ എത്തിച്ചതിനു ചെലവായ തുക കേട്ടാൽ മതിയാകും ആഡംബരത്തിന്റെ വ്യാപ്തി എത്രയെന്ന്. കുറേ സാധാരണക്കാർക്ക് വീടു വച്ചു നൽകാവുന്നതിന്റെയും അത്രയും തുകയാണ് മിനുട്ടുകൾ മാത്രം നീണ്ട യാത്രയ്ക്കായി ചെലവാക്കിയത്. രണ്ടു കോടി രൂപ!

ബീബറിനു സഞ്ചരിക്കാൻ വേണ്ടി മാത്രമാണ് ഈ വാഹനം വാങ്ങിയത്. മെഴ്സിഡസ് ജി ക്ലാസ് ബെൻസിലാണ് താരത്തെ ഹോട്ടലിൽ എത്തിച്ചത്. ബീബറും സുരക്ഷാ ഉദ്യോഗസ്ഥരുമായിരുന്നു ഈ കാറിൽ. അദ്ദേഹത്തിനൊപ്പമുള്ള മറ്റ് അനുയായികൾ വെവ്വേറെ കാറിലാണു സഞ്ചരിച്ചത്. സല്‍മാന്റെ ഖാന്റെ ബോഡിഗാഡായ ഷേരുവാണ് ബീബർക്ക് സുരക്ഷയൊരുക്കിയത്. സുരക്ഷാ സംഘത്തിനും മറ്റു വാഹനങ്ങൾക്കും വേണ്ടി വേറെയും ചെലവാക്കി ലക്ഷങ്ങൾ. വൈറ്റ് ഫോക്സ് എന്ന കമ്പനിയാണ് ഇന്ത്യയിൽ ആദ്യമായി ജസ്റ്റിൻ ബീബറിന്റെ സംഗീത പരിപാടി സംഘടിപ്പിച്ചത്.