Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടൻ ഭംഗിയിൽ മഡോണയും ധനുഷും: പവർപാണ്ടി പാട്ട് കാണാം

madonna-dhanush-powerpandi-song

തമിഴ്നാടിനെ കുറിച്ചോർക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ഒരു താളമുണ്ട്. തമിഴ് പെണ്ണിന്റെ കുപ്പിവളക്കിലുക്കം പോലൊരു സ്വരം. കുപ്പിവളത്ത‌ുട്ടുകൾ പുഴയാഴങ്ങളിൽ അങ്ങ് ലയിച്ചു കിടക്കുന്ന ഭംഗി കാണുമതിന്. ഒരു ഇടവേളയ്ക്കു ശേഷം തമിഴകത്തു നിന്ന് അങ്ങനെയൊരു ചലച്ചിത്ര ഗാനം എത്തിയിരിക്കുകയാണ്. മലയാളി നടി മഡോണ സെബാസ്റ്റ്യനും തമിഴ് സൂപ്പർ താരം ധനുഷും അഭിനയിച്ച പവർപാണ്ടി എന്ന ചിത്രത്തിലേതാണീ ഗാനം. 

നാട്ടുമ്പുറത്തെ പ്രണയത്തിന്റെ കുസൃതിയും അവിടത്തെ നന്മയും പകർത്തിയ ദൃശ്യങ്ങളും കൂടിയാകുമ്പോൾ പാട്ട് ആരുടേയും മനസുതൊടും. ഷോൺ റോൾദൻ ഈണമിട്ട് ശ്വേത മോഹനോടൊപ്പം പാടുകയും ചെയ്ത പാട്ടാണിത്. സെൽവരാഘവന്റേതാണു വരികൾ. ധനുഷ് സംവിധാനം ചെയ്ത ചിത്രമാണിത്.