Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽത്തീരം പോലെ സുന്ദരമായ പാട്ടുകളുമായി അഫ്സൽ യൂസഫ്

theeram-movie-songs

തീരം എന്ന ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങി. തീരം എന്ന തലക്കെട്ടുകൾ പോലെ മനോഹരമാണ് എല്ലാ ഗാനങ്ങളും. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. പ്രശസ്ത ബോളിവുഡ് ഗായകരായ ശ്രേയ ഘോഷാലും അർമാൻ മാലികും ചേർന്നു പാടിയതുൾപ്പെടെ നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. 

അഫ്സൽ യൂസഫും ശങ്കർ ശർമയുമാണ് പാട്ടുകൾക്ക് ഈണമിട്ടത്. അഫ്സൽ മൂന്നും ശങ്കർ ഒരു പാട്ടിനും സംഗീതം നൽകി. അഫ്സലിന്റെ ഏറ്റവും മികച്ച ഗാനങ്ങളുടെ കൂട്ടത്തിലാണ് തീരത്തിലെ പാട്ടുകളും. ബി.െക.ഹരിനാരായണൻ, അജി കാട്ടൂർ, റിനു റസാഖ്, സിബി പടിയറ എന്നിവരാണ് നാലു പാട്ടുകളും എഴുതിയത്. ഞാനും നീയും എന്ന പാട്ട് ശ്രേയ ഘോഷാലും ക്യുൻസി ചെറ്റുപള്ളിയും ചേർന്നാണു പാടിയത്. നജീം അർഷദും അന്വേഷയും ചേർന്നാണ് മിന്നാമിനുങ്ങ് എന്ന പാട്ട് പാടിയത്. ഞാൻ വരുമീ പാതയിൽ എന്ന പാട്ടാണ് അര്‍മാൻ മാലിക് പാടിയത്. തബിതയ്ക്കൊപ്പം ചേർന്നുള്ളൊരു ഡ്യുയറ്റ് ആണിത്. ശങ്കർ ശർമ ഈണമിട്ട പോരു നിറയും എന്ന പാട്ട് സൂരജ് സന്തോഷും സനൂപ് കുമാറും ചേർന്നാണു പാടിയത്.

സഹീദ് അറാഫത്ത് ആണ് തീരം സംവിധാനം ചെയ്യുന്നത്. പ്രണവ് രതീഷ്, മരിയ യോഹന്നാൻ, ടിനി ടോം, അഞ്ജലി നായർ, സുധി കോപ്പ, കൃഷ്ണ പ്രഭ എന്നിവരാണു പ്രധാന അഭിനേതാക്കൾ. പ്രിനിഷ് പ്രഭാകരൻ, അന്‍സർ താജുദ്ദീൻ എന്നിവർ ചേർന്നാണീ ചിത്രത്തിനു തിരക്കഥ എഴുതിയത്. റൗണ്ട് അപ് സിനിമയുടെ ബാനറിൽ ഷെയ്ഖ് അഫ്സലാണു ചിത്രം നിർമിക്കുന്നത്.