Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കാത്ത ഫെയർവെൽ ഡേ: ശ്രദ്ധേയമായി സംഗീത വിഡിയോ

farewell-day-music-video

കോളജിലെ ഏറ്റവും അവസാനത്തെ ദിനം, അതിനു മുൻപുള്ളൊരു ആഘോഷ ദിവസം ...അതൊക്കെ കാലമെത്ര ചെന്നാലും ഓർത്തെടുക്കുമ്പോൾ അറിയാതെ കണ്ണുനിറയാറില്ലേ. ആ ഓർമകളിലേക്ക് കൊണ്ടുപോകുകയാണ് ഈ മ്യൂസിക് ആൽബം. കോളജിലെയും സ്കൂളിലേയും ഫെയർവെൽ ദിനത്തെ കുറിച്ചുള്ളതാണീ പാട്ട്. ദൃശ്യങ്ങളിലും പാട്ടിലും ഒട്ടുമേ കൃത്രിമത്വമില്ലാത്തതുകൊണ്ടു തന്നെ എത്ര കണ്ടാലും മതിവരില്ല. സമൂഹ മാധ്യമങ്ങളിൽ 1500 ലേറെ പ്രാവശ്യമാണ് ഈ വിഡിയോ ഷെയർ ചെയ്യപ്പെട്ടത്. ഏറെ പ്രിയപ്പെട്ടതുമായി ഈ പാട്ട്. ഫെയർവെൽ ദിനത്തിൽ പുതിയ കാലത്തെ കോളജ് ചങ്ങാതിമാർ കാട്ടിക്കൂട്ടാറുള്ള വികൃതിയെല്ലാം ഈ വിഡിയോയിലുണ്ട്...

രഞ്ജിത് ആർ.നായർ വരികളെഴുതിയ പാട്ട് അതുൽ ആനന്ദ് ആണ് ഈണമിട്ടത്. വിപിൻ ലാൽ ആണു പാടിയത്. ജോൺ പോൾ മാത്യുവാണ് പശ്ചാത്തല സംഗീതം. അഭിജിത് ജോസഫ് ആണ് എഡിറ്റിങ്. 

കോളജിലെ ഫെയർവെൽ ദിനത്തിലെ കാഴ്ചകളേയും നൊമ്പരങ്ങളേയും ഹൃദയഹാരിയായി അവതരിപ്പിച്ചത് അനീഷ് ലീ അശോക് എന്ന സംവിധായകനാണ്. പാരഡോക്സ് സിനിമാസും റ്റീ ക്ലബ് മീഡിയയും ചേർന്നാണ് നിർമാണം.