Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരാട്ട് പാട്ടു പാടി കെ.എസ്.ചിത്ര

k-s-chithra

എന്റെ കല്ലു പെൻസിൽ എന്ന ചിത്രത്തിലെ പാട്ടുകളുടെ കൂട്ടത്തിൽ നമുക്കേറെ പ്രിയങ്കരമാകുക ഒരുപക്ഷേ ഈ പാട്ടാകും. കെ.എസ്.ചിത്രയാണ് അതു പാടിയിരിക്കുന്നത് എന്നതുകൊണ്ടോ ഒരു മെലഡിയായതുകൊണ്ടോ അല്ല. അതൊരു താരാട്ടു‌ പാട്ടാണ്. നമ്മൾ ഇക്കാലത്തിനിടയിൽ കേട്ടിഷ്ടപ്പെട്ട താരാട്ടു പാട്ടുകളുടെ ചേലുള്ള ഒരു മനോഹര ഗാനം. 

അമ്മയെ നഷ്ടപ്പെട്ട ഒരു കുഞ്ഞിനുള്ള താരാട്ടു പാട്ടാണിത്. വാത്സല്യവും വേദനയും നിഴലിക്കുന്ന സ്വരഭംഗിയിലാണ് ചിത്ര പാടിയിരിക്കുന്നത്. 2017ലെ കെ.എസ്.ചിത്ര ഹിറ്റുകളിൽ ഈ പാട്ടും ഇടം നേടുമെന്നുറപ്പാണ്. 

മാധ്യമപ്രവർത്തകനായ ഷംസുദ്ധീൻ കുട്ടോത്ത് വരികളെഴുതി ജീവന്‍ നന്ദൻ ഈണമിട്ട പാട്ടാണിത്. എസ്.ജെസ്പാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ കല്ലു പെൻസിൽ. റ്റിഎസ്ജെ ഫിലിം കമ്പനിയുടേതാണു ചിത്രത്തിന്റെ നിർമാണം.