Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വേണ്ട!പൂട്ടിയ അക്കൗണ്ട് തുറക്കാനുള്ള ഗായകന്റെ ശ്രമം ട്വിറ്റർ വിലക്കി

abhijeet-bhattacharya-tweet

ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് പുതിയൊരെണ്ണം തുടങ്ങാനുള്ള ഗായകൻ അഭിജീത് ഭട്ടാചാര്യയുടെ ശ്രമം പാഴായി. ട്വിറ്റർ തന്നെയാണു ഗായകനെ വിലക്കിയത്. അസഭ്യ പരാമർശങ്ങൾ ട്വീറ്റ് ചെയ്തെന്ന പരാതിയിൽ ട്വിറ്റർ തന്നെയാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഈ ബോളിവുഡ് ഗായകന്റെ അക്കൗണ്ടിന് താഴിട്ടത്. വ്യക്തി സ്വാതന്ത്ര്യത്തിനു നേരെ അസഭ്യം പറയുന്നവരെ വേണ്ടെന്ന ട്വിറ്ററിന്റെ നിലപാട് ട്വിറ്റർ വ്യക്തമാക്കുകയാണ്. 

@singerabhieet എന്ന പേരിൽ അഭിജീത് അക്കൗണ്ട് തുടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് ട്വിറ്റർ ഇതു പൂട്ടിച്ചത്. തീവ്ര ദേശീയ നിലപാടുകളുള്ള അഭിജീത് അടുത്തിടെ വിവാദമായ പല വിഷയങ്ങളിലും പ്രതികരിക്കുകയും അതിനെതിരെ പറയുന്നവർ ആരായാലും അവർക്ക് അശ്ലീല ചുവയോടെ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതാണ് വിഷയമായത്. അഭിജീതിന്റെ അക്കൗണ്ട് ട്വിറ്റർ ഡിലീറ്റ് ചെയ്തത്  സ്ഥിരമായിട്ടാണോ അല്ലയോ എന്നത് അന്ന് വ്യക്തമായിരുന്നില്ല. ‌പുതിയ അക്കൗണ്ടും ട്വിറ്റർ സസ്പെൻഡ് ചെയ്തതോടെ ഇനിയൊരു മടങ്ങിവരവ് അസാധ്യമായിരിക്കും. 

മാസങ്ങൾക്കു മുൻപ് ഒരു ട്വീറ്റിന്റെ പേരിൽ അഭിജിതിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇത്തവണ ജെഎൻയു വിദ്യാർഥിനിയോട് മോശമായ ഭാഷയിൽ സംസാരിച്ചതാണ് ട്വിറ്ററിൽ നിന്നു തന്നെയുള്ള പുറത്തുപോകലിന് ഇടയാക്കിയത്. അഭിജീതിന്റെ അക്കൗണ്ട് ഇല്ലാതാക്കിയതിന് ജെഎൻയു വിദ്യാർഥിനി എല്ലാവർക്കും നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത്

അഭിജീതിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ് ടാഗ് ഇട്ടുള്ള പ്രചരണം വരെ നടന്നിരുന്നു. 

കശ്മീർ വിഷയം, ബീഫ് വിവാദം, ജെഎൻയു സര്‍വകലാശാലയിലെ വിഷയങ്ങൾ, ദേശീയതുമായി ബന്ധപ്പെട്ടുള്ള മറ്റു വിഷയങ്ങൾ തുടങ്ങിയ സെൻസിറ്റിവ് ആയ കാര്യങ്ങളിലെല്ലാം അഭിജീത് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അശ്ലീലകരമായ പരാമർശങ്ങൾ ആണ് തന്റെ അഭിപ്രായങ്ങളോട് എതിരു പറയുമ്പോഴെല്ലാം സ്ത്രീകളെ നേരിടാന്‍ അഭിജീത് ഉപയോഗിച്ചിരുന്നത്. ഇതാണ് ട്വിറ്ററിൽ നിന്നു പുറത്തുപോകുന്നതിന് ഇടയാക്കിയത്. 

അതേസമയം എഴുത്തുകാരി അരുന്ധതി റോയിയും ജെഎൻയുവിലെ വിദ്യാർഥികളും അവരെ പിന്തുണയ്ക്കുന്നവരുമാണ് തന്റെ അക്കൗണ്ട് പൂട്ടിച്ചതിനു പിന്നിലെന്നാണ് അഭിജീത് ആരോപിക്കുന്നത്.