Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീനിവാസൻ പാടി; ശശിയുടെ പാട്ട് ഏറ്റെടുത്ത് മനസുകള്‍

akkana-thikkana-sreenivasan-singing

അഭിനേതാവായും എഴുത്തുകാരനായും മലയാളത്തിന്റെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണു ശ്രീനിവാസന്‍. സിനിമയ്ക്കപ്പുറമുള്ള നിലപാടുകളും ശ്രദ്ധേയം. ഇതാ ഇപ്പോൾ അദ്ദേഹം ഗായകനുമായിരിക്കുന്നു. കഥാപാത്രത്തോട് കൂടുതൽ ചേർന്നു നിൽക്കാൻ ഗായകരായ നടൻമാരുടെ കൂട്ടത്തിൽ ഇനി ശ്രീനിവാസനും. നമുക്കേറെ പരിചിതമായ ഈ സ്വരം പാട്ടിൽ കേൾക്കാൻ ഏറെ രസകരം.

എടീ നീയൊരു പാട്ട് പാട്....

അത് ശശിയേട്ടൻ തന്നെയങ്ങു പാട്...എന്ന സംഭാഷണ ശകലത്തിനു ശേഷമാണ് ഗാനമെത്തുന്നത്. അക്കന തിക്കന എന്നു പേരിട്ട പാട്ട് ഇനിയുള്ള കാലത്ത് മലയാളി പാടി നടക്കും. കൂട്ടുകാർക്കൊപ്പം വെറുടെ സൊറ പറഞ്ഞിരിക്കുമ്പോൾ ഒറ്റയ്ക്ക് നാട്ടുവഴികളിലൂടെ നടന്നുപോകുമ്പോൾ പാടാൻ തോന്നും ഈ പാട്ട്... അത്രയേറെ നിഷ്കളങ്കതയുണ്ട് വരികളിലും സംഗീതത്തിലും.

സജിൻ ബാബു സംവിധാനം ചെയ്യുന്ന അയാൾ ശശി എന്ന ചിത്രത്തിലുളളതാണീ പാട്ട്. വി വിനയ കുമാറിന്റേതാണു പാട്ടെഴുത്ത്. പക്ഷേ ഗാനം കേട്ടു തുടങ്ങുമ്പോൾ അത് നമ്മുടെ നാട്ടുവഴികളിലൂടെ പാറി വന്നൊരു തനി നാടൻ ഗാനമാണെന്നേ തോന്നൂ. ശ്രീനിവാസൻ പാടുന്നതിനോടൊപ്പമുള്ള കോറസും രസകരമാണ്. ഒരു വട്ടം കേട്ടാൽ നമ്മൾ ഏറ്റുപാടും. സിനിമയിലെ ശ്രീനിവാസൻ കഥാപാത്രം കൂടുതൽ മനസോട് അടുത്ത് വരും. ബേസിൽ സി.ജെയുടേതാണു സംഗീതം. സമൂഹ മാധ്യമത്തിൽ ഏറെ പ്രിയപ്പെട്ടതായി മാറിക്കഴി‍ഞ്ഞു ഈ പാട്ട്.