Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരാജിന്റെ പ്രണയം; തൊണ്ടിമുതലും ദൃക്സാക്ഷിയും ആദ്യ വിഡിയോ ഗാനം

thondimuthalum-driksakshiyum-song

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തിൽ നിന്ന് ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ബിജിബാൽ-റഫീഖ് അഹമ്മദ് കൂട്ടുകെട്ടിൽ പിറന്ന മണ്ണിന്റെ സത്യസന്ധതയുള്ള മറ്റൊരു ഗാനം എന്നു തന്നെ ഈ പാട്ടിനെ വിശേഷിപ്പിക്കണം. കണ്ണിലെ പൊയ്കയില്‍...എന്നു തുടങ്ങുന്ന ഗാനം മഹേഷിന്റെ പ്രതികാരത്തിലെ ഇടുക്കി ഗാനം പോലെ കാവ്യഭംഗിയുള്ളതു തന്നെ. 

ഗണേഷ് സുന്ദരം, സൗമ്യ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. സുരാജ് വെ​ഞ്ഞാറമൂട് പാടിയഭനയിക്കുന്ന പ്രണയഗാനം പിന്നെയും കാണാൻ തോന്നും. സുരാജിന്റെയും പുതുമുഖ നായിക നിമിഷ സജയനും അഭിനയിക്കുന്ന പ്രണയ രംഗങ്ങളുടെ യാഥാർഥ്യത തന്നെയാണതിനു കാരണം. ഇരുവരുടെയും സ്വാഭാവിക അഭിനയവും ഈ പാട്ടും കൂടിയാകുമ്പോൾ ഏറെ രസകരം. 

സജീവ് പാഴൂരിന്റേതാണ് തിരക്കഥ. ശ്യാം പുഷ്കരനാണു സിനിമയുടെ ക്രിയേറ്റിവ് ഡയറക്ടർ. രാജീവ് രവിയുടേതാണു ഛായാഗ്രഹണം. ഉർവശി തീയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം.തോമസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.