Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്ര ഭാവാർദ്രം ഈ ആലാപനം!

shweta-mohan-new-malayalam-songs

ഏഴകലങ്ങളിലേക്കു മണം വിടർത്തിയൊരു മുല്ലപ്പൂവ് വിരിയുന്നത് കണ്ടുനിന്നിട്ടുണ്ടോ എന്നെങ്കിലും...ഒരു ചെറുമഴ നനഞ്ഞു നിന്നതിന്റെ ആദ്യ പുഞ്ചിരി കണ്ടിട്ടുണ്ടോ? ഈ പാട്ട് കേൾക്കുമ്പോൾ അങ്ങനെയൊരു കാഴ്ച കണ്ടു നിന്ന പോലെ തോന്നും നമുക്ക്...ശ്വേത മോഹന്റെ സ്വരത്തിലുളള്ളതാണീ ഗാനം. ഒരു കുളിർ മഴ അനുഭവിക്കുന്ന പോലെ തോന്നും ഈ ആലാപനം കേട്ടാൽ...

'മെല്ലെ' എന്ന ചിത്രത്തിലേതാണീ ഗാനം 

കൊഞ്ചി കൊഞ്ചി പൂക്കും....

പിഞ്ചുമുല്ല പൂവേ...എന്നു തുടങ്ങുന്ന ഗാനം ഒരു മെലഡിയാണ്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് ഡൊണാൾഡ് മാത്യുവിന്റേതാണു സംഗീതം. മഴയേയും പ്രണയത്തേയും കുറിച്ച് കടലിനടിയിലെ മുത്തുച്ചുപ്പി പോലെ ചേലുള്ള വരികളെഴുതിയ കവി രാജീവ് ആലുങ്കലിന്റെ  മറ്റൊരു മനോഹരമായ ചലച്ചിത്ര ഗാനമാണിത്. ഒരു ചെറു മഴ തുള്ളി ചുംബിച്ചു നിൽക്കുന്ന പൂവിനെ പോലുള്ള ലളിത സുന്ദരമായ സംഗീതമാണ് ഡോ.ഡൊണാൾഡ് മാത്യു നൽകിയതും. ശ്വേത അടുത്തിടെ മലയാള സിനിമയിൽ പാടിയ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നാണിത്. 

അമിത് ചക്കാലക്കൽ, തനൂജ കാർത്തിക്, ജോജു ജോർജ്, ജോയ് മാത്യു, പി. ബാലചന്ദ്രൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രമാണിത്. ബിനു ഉലഹന്നാനാണു മെല്ലെ സംവിധാനം ചെയ്യുന്നത്. ജോണി.സി.ഡേവി‍ഡിന്റേതാണു നിർമാണം.