Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മ്യൂളിൽ തരംഗമായി ഈ പാട്ട്

vijanathayil-smule

ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലെ ഗാനമാണു വിജനതയിൽ...ശ്രേയ ഘോഷാൽ പാടിയ മനോഹരമായ മെലഡി ഗാനം. 2014ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ശ്രേയ മികച്ച ഗായികയായത് ഈ പാട്ടിലൂടെയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പാട്ടു വിഡിയോയിലുള്ളത് ഈ ഗാനമാണ്. രശ്മി വിക്രമാണ് ഈ ഗായിക. തിരുവനന്തപുരം മരുതൂർക്കോണം സ്വദേശിയാണിവർ. ബിടെക് കഴിഞ്ഞ രശ്മി ഇതു രണ്ടാമത്തെ പ്രാവശ്യമാണ് സ്മ്യൂളിൽ പാടുന്നത്. ആദ്യമായി പാടിയത് രാജഹംസമേ എന്ന പാട്ടായിരുന്നു. ആ പാട്ടിന് മികച്ച പ്രതികരണ ലഭിച്ചതു കിട്ടിയതുകൊണ്ടാണ് രശ്മി രണ്ടാമത്തെ പാട്ടും പാടിയത്. 

ശ്രേയയ്ക്കു ശേഷം ഈ പാട്ട് ഇത്ര മനോഹരമായി പാടിയത് ഈ പാട്ടുകാരിയാണെന്നാണ് ഫെയ്സ്ബുക്കിലെ വർത്തമാനം. അത്രയേറെ മനോഹരമാണ് ഈ ആലാപനം. രണ്ടു ദിവസം കൊണ്ട് ഈ പാട്ടിന് ഏഴു ലക്ഷത്തിലധികം കാഴ്ചക്കാരെ ഫെയ്സ്ബുക്കിൽ നേടാനുമായി. 

റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്ന പാട്ടാണിത്. പാടാൻ കഴിവുള്ളവർക്കും പാട്ടിഷ്ടക്കാർക്കുമിടയിൽ തരംഗമാണ് സ്മ്യൂൾ എന്ന ആപ്. സ്മ്യൂളിലെത്തിയ നിരവധി വിഡിയോകള്‍ ഇതുപോലെ തരംഗമായിട്ടുണ്ട്.