Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരസ്വതി അറ്റ് മോണ്‍ട്രെക്സ്; അതിമനോഹരം ഈ ഫ്യൂഷൻ

saraswath-at-montrex-music-album

ഇന്ത്യൻ സംഗീതത്തിന്റെ ശീലുകളും ജാസ് സംഗീതത്തിന്റെ പ്രസരിപ്പും കോർത്തിണക്കിയൊരു സംഗീത സൃഷ്ടിയെത്തി. സരസ്വതി അറ്റ് മോണ്‍ട്രെക്സ്. വാദ്യോപകരണങ്ങൾ മാത്രമേയുള്ളൂ. ഡ്രംസിന്റെയും വയലിന്റെയും ഗിത്താറിന്റെയും താളഭേദം മനസുകീഴടക്കും. അഭിജിത് പി.എസ്.നായറും സന്ദീപ് മോഹനുമാണ് ഈ സംഗീത സമന്വയത്തിനു പിന്നിൽ. ലോക പ്രശസ്ത ഡ്രമ്മർ ഡേവ് വെക്കിളും ഇന്ത്യൻ ബാസ് ഗിത്താറിസ്റ്റ് മോഹിനി ഡേയുമാണ് ഈ ആൽബത്തിലെ ശ്രദ്ധാ കേന്ദ്രങ്ങൾ. പാട്ടിന്റെ ടീസറിനെ അഭിനന്ദിച്ച് എ.ആർ.റഹ്മാൻ അഭിജിതിന് സന്ദേശമയച്ചിരുന്നു. ഒരു തവണ കേട്ടാൽ നമ്മെ അഡിക്ട് ആക്കും ഈ സംഗീത സൃഷ്ടി. വാദ്യോപകരണങ്ങളുടെ മാസ്മരികത ഓരോ കേൾവിക്കാരനിലേക്കുമെത്തിക്കും ഇത്. 

ജാസ്-ഇന്ത്യൻ ഫ്യൂഷൻ സംഗീത ആൽബത്തിനു സരസ്വതി അറ്റ് മോണ്‍ട്രെക്സ് എന്ന പേരു തന്നെ വളരെ അർഥവത്താണ്. ജാസ് സംഗീതത്തിന്റെ ആത്മാവുറങ്ങുന്ന ഇടമാണ് മോൺട്രെക്സ്. മോൺട്രെക്സിലെ ജാസ് ഫെസ്റ്റിവലിൽ ഒരിക്കലെങ്കിലും ഒന്നു പോകണം അവിടത്തെ സംഗീതം ആസ്വദിക്കണം എന്ന് ആഗ്രഹിക്കാത്തവർ കുറവാണ്. ഇന്ത്യൻ-ജാസ് ഫ്യൂഷൻ സംഗീത ആൽബത്തിന് അപ്പോൾ ഇതിലും ചേരുന്ന മറ്റൊരു പേരില്ലല്ലോ. 

അഭിജിതും സന്ദീപും കുറച്ചു വര്‍ഷങ്ങൾക്കു മുൻപ് നടത്തിയ ഒരു യാത്രയാണ് ഈ ആൽബത്തിലേക്കു വഴിയൊരുക്കിയത്. ലോകത്തോര സംഗീതജ്ഞരെ ഉൾക്കൊള്ളിച്ചൊരു സംഗീത ആൽബം. ഒമ്പത് പാട്ടുകളാണ് ഈ ആൽബത്തിലുള്ളത്. ബാക്കിയുളള എട്ടു ഗാനങ്ങൾ വൈകാതെ പുറത്തിറങ്ങും. ഇന്ത്യയിലാദ്യമായി ഇൻസ്ട്രുമെന്റൽ ഫ്ലാഷ് മോബ് ചെയ്ത വ്യക്തി കൂടിയാണ് അഭിജിത്.