Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി വീണ്ടും വിദ്യ വോക്സ്: പുതിയ പാട്ടും വൈറൽ

vidya-vox-songs

യുട്യൂബിൽ വീണ്ടും വിദ്യ വോക്സ് തരംഗം. വിദ്യയുടെ പുതിയ ഗാനമായ ഡയമണ്ട്സ് യുട്യൂബിൽ അപ്‌ലോഡ് ചെയ്ത് ഒ‌രു ദിവസത്തിനുള്ളിൽ അത് കണ്ടത് 15 ലക്ഷം ആളുകളാണ്. കോടിക്കണക്കിനാളുകളാണ് വിദ്യയുടെ മറ്റു പാട്ടുകൾ ഇതുവരെ യുട്യൂബിൽ കണ്ടിട്ടുള്ളത്. 

കുട്ടനാടൻ പുഞ്ചയിലെ എന്ന മലായാള ഗാനം പുതിയ രീതിയിൽ അവതരിപ്പിച്ചതോടെയാണ് വിദ്യ വോക്സ് മലയാളികൾക്ക് സുപരിചിതയായത്. പിന്നാലെ പള്ളിവാള് ഭദ്ര വട്ടകം എന്ന ഗാനവും വിദ്യ പുതുമയോടെ നമുക്ക് മുന്നിലെത്തിച്ചു. അതോടെ വിദ്യയുടെ ഗാനങ്ങൾക്ക് കേരളത്തിലും പ്രചാരം ലഭിച്ചു.

ഡയമണ്ട്സ് എന്ന അവരുടെ പുതിയ ഗാനത്തിനും ഒരു മലയാളി ടച്ച് ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. ഒരു ദിവസത്തിനുള്ളിൽ ഇത്രയധികം ആളുകൾ കണ്ടെങ്കിൽ താമസിയാതെ മറ്റു പാട്ടുകളുടെ റെക്കോർഡ് ഇൗ ഗാനം മറികടക്കുമെന്നാണ് കരുതപ്പെടുന്നത്.