Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ എന്റെ പ്രിയ നടൻ: ശ്രേയ ഘോഷാൽ

shreya-shoshal-mohanlal

പ്രിയ അഭിനേതാവ് ആര് എന്ന ചോദ്യത്തിന് ഉത്തരം പറയാതെ പോകുകയാണ് പലപ്പോഴും സിനിമ രംഗത്തുള്ളവരുടെ പതിവ്. എങ്കിലും ഒരു കൗതുകത്തിന് എന്നെന്നും ഈ ചോദ്യം ആവർത്തിക്കുകയും ചെയ്യും. ശ്രേയ ഘോഷാലിനു മുൻപിലുമെത്തി ഈ ചോദ്യം. മലയാളത്തിലെ പ്രിയ നടൻ ആരെന്ന്? ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായികമാരിലൊരാളായ ശ്രേയ പറഞ്ഞ ഉത്തരം ഇതിനോടകം വൈറലുമായി. ഫെയ്സ്ബുക്ക് ലൈവിലെത്തിയപ്പോഴായിരുന്നു ഗായികയോട് ഒരു ആരാധകൻ ഈ ചോദ്യം ചോദിച്ചത്. 

ശ്രേയ ഒരു സംഘം സുഹൃത്തുക്കൾക്കൊപ്പമാണ് ഫെയ്സ്ബുക് ലൈവില്‍ എത്തിയത്. മലയാളത്തിലെ പ്രിയ നടൻ ആരെന്നു ചോദിച്ചപ്പോൾ അക്കൂട്ടത്തിലൊരാൾ ഉത്തരം പറഞ്ഞു,

പൃഥ്വിരാജ്...ശ്രേയ അത് തിരുത്തി. അത് ന്യൂജനറേഷൻ നടൻമാരിലെ പ്രിയപ്പെട്ട താരം.  എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട മലയാള താരം മോഹൻലാൽ ആണ്. ശ്രേയ പറഞ്ഞു. അൽ‌ഫോൺസ് ജോസഫ് ഈണമിട്ട പാട്ടിലൂടെയാണ് ശ്രേയ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ബിഗ് ബി എന്ന ചിത്രത്തിലെ വിടപറയുകയാണോ എന്ന പാട്ട്. 

മോഹൻലാൽ ചിത്രത്തിൽ പാടുന്നത് 2009ലാണ്. സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിലെ വെണ്ണിലവേ എന്ന പാട്ടായിരുന്നു ഇത്. ആദ്യ പൃഥ്വിരാജ് ചിത്രം അൻവർ ആയിരുന്നു. ഇതിലെ കിഴക്കു പൂക്കും എന്ന പാട്ടും കണ്ണിനിമ നീയേ എന്ന പാട്ടും. ഈ മൂന്നു ഗാനങ്ങളും ശ്രേയയുടെ ഏറ്റവും മികച്ച മലയാം പാട്ടുകൾ കൂടിയാണ്. നാലു പ്രാവശ്യം മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്.