Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധേയമായി കാപ്പുച്ചിനോയിലെ വിനീത് ശ്രീനിവാസൻ പാട്ട്

cappucino-song

കാപ്പുച്ചിനോ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പാടിയ പാട്ട് ശ്രദ്ധേയമാകുന്നു. ഹിഷാം അബ്ദുൽ വഹാബ് ഈണമിട്ട പാട്ടാണിത്. പാടിയത് വിനീത് ശ്രീനിവാസനും. ഹസീന എസ്. കാനത്തിന്റേതാണു വരികൾ. ഗാനത്തിലെ ഈണത്തിലെ പ്രത്യേകതയും ഭംഗിയും സമൂഹമാധ്യമങ്ങളില്‍ പാട്ടിനെ ശ്രദ്ധേയമാക്കിയിരുന്നു.

സുമേഷ് പരമേശ്വറാണ് പാട്ടിലെ ഗിത്താറും ബാസും വായിച്ചത്. രൂപ രേവതിയാണു വയലിൻ വായിച്ചത്. ബാക്കിങ് വോക്കൽ ദിവ്യ എസ് മേനോനും നൽകി. അഥീഫ് മുഹമ്മദും അൽസബിത്തും ചേർന്നാണ് ഗാനത്തിലെ മനോഹരമായ കോറസിൽ സ്വരമായത്. 

hisham-abdul-wahab ഹിഷാം

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ആളാണ് ഹിഷാം. മികച്ച ഓഡിയോ എ‍ഞ്ചിനീയറുമാണ്. ഗായകനായാണ് സംഗീത രംഗത്തെത്തിയതെങ്കിലും ഇപ്പോൾ സംഗീത സംവിധാന രംഗത്താണ്. 2015ൽ പുറത്തിറങ്ങിയ സാൾട്ട് മാംഗോ ട്രീ ആണ് ആദ്യ ചിത്രം. ഇതിൽ ഹിഷാം തന്നെ പാടിയ കാറ്റുമ്മേൽ എന്ന ഗാനം ഹിറ്റ് ആയിരുന്നു. ഖ്വദം ബദ്ഹ എന്നു പേരിട്ട സംഗീത ആൽബം പുറത്തിറക്കിയിരുന്നു. ബ്രിട്ടിഷ് സംഗീത പ്രതിഭ സമി യൂസഫിനൊപ്പം ചേർന്നു ചെയ്ത ഈ ആൽബവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കേൾക്കാം ഗാനങ്ങൾ അറിയാം പുതിയ വിശേഷങ്ങൾ