Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് ആർക്കും സംഗീത സംവിധായകനാകാൻ കഴിയുന്ന സ്ഥിതി: ഇളയരാജ

clint-movie-song

ആർക്കും സംഗീത സംവിധായകനാകാന്‍ കഴിയുന്ന സ്ഥിതിയാണ് ഇന്ന് സംഗീത മേഖലയിലുള്ളതെന്ന് ഇളയരാജ. കട്ട് ആൻഡ് പേസ്റ്റ് പരിപാടിയാണ് ഇന്ന് നടക്കുന്നത്. അതിനു ബുദ്ധി വേണ്ട. ഇളയരാജ പറഞ്ഞു. ക്ലിന്റ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചതും ഇളയരാജയാണ്. സിനിമയിൽ ഒരു ഗാനം അദ്ദേഹം പാടുകയും ചെയ്തു. 

ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്ലിന്റ്. ചിത്രരചനയിൽ അത്ഭുതസിദ്ധിയുണ്ടായിരുന്ന ക്ലിന്റ് എന്ന കുട്ടിയുടെ കഥപറയുന്ന ചിത്രമാണിത്. ആറാം വയസിനുള്ളിൽ 25000ലേറെ ചിത്രങ്ങൾ വരച്ച് മരണത്തിനു കീഴടങ്ങിയ ക്ലിന്റിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നതു കാണാൻ പ്രേക്ഷകരും ഏറെ കൗതുകത്തോടെയാണു കാത്തിരിക്കുന്നത്. ഇളയരാജയുടെ ഈണങ്ങളാണ് അതിനെന്നത് വേറെ ആകർഷണം. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛയാഗ്രഹണം നിർവ്വഹിക്കുന്നത്. ഗോകുലം ഗോപാലനാണ് നിർമാണം.