Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമിയെ പൊലീസ് ചോദ്യം ചെയ്തു; ഉത്തരങ്ങളിൽ പൊരുത്തക്കേട്

Rimi Tomy

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗായികയും അവതാരികയുമായ റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു. ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചതായാണ് വിവരം. നടിയെ ആക്രമിച്ച  വിവരം എങ്ങനെയാണ് അറിഞ്ഞതെന്നും അതിനു ശേഷം ആരെയൊക്കെ വിളിച്ചെന്നും പൊലീസ് ചോദിച്ചറിഞ്ഞു. റിമിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. താരം നൽകിയ ചില ഉത്തരങ്ങളിൽ പൊരുത്തക്കേടുള്ളതിനാലാണ് ഇതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.