Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപർണ വെറുതെ പാടി; മനോഹരം ഈ ആലാപനം

aparna-balamurali-songs

നല്ലൊരു ഗായിക കൂടിയാണ് നടി അപർണ ബാലമുരളി. ആദ്യമായി നായികയായ സിനിമയിലുമുണ്ട് താരത്തിന്റെ ഒരു മനോഹരമായ ഗാനം. ഇപ്പോഴിതാ അപർണ പാടുന്ന ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിലെത്തിയിരിക്കുകയാണ്. വെറുതെ മൊബൈൽ നോക്കി ഓർക്കസ്ട്രയൊന്നുമില്ലാതെയാണ് ആലാപനം. അപർണയുടെ സ്വരഭംഗിയും ആലാപന ശേഷിയും അടുത്തറിയാം ഈ ഒരൊറ്റ വിഡിയോയിൽ നിന്നു തന്നെ.

ഗപ്പി എന്ന സിനിമയിൽ വിഷ്ണു വിജയൻ ഈണമിട്ട പാട്ടാണിത്. ഈ ഗാനം പാടിയ സൂരജ് സന്തോഷിനോടൊപ്പമിരുന്നാണ് അപർണ പാടിയത്. പാട്ടിനൊടുവിൽ അപർണയെ സൂരജ് അഭിനന്ദിക്കുന്നുമുണ്ട്. ഈ പാട്ട് പാടിയതിനാണ് സൂരജിന് പോയവർഷം ഏറ്റവും മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാർ‍ഡ് ലഭിച്ചത്. മഹേഷിന്റെ പ്രതികാരം, സൺ‍േഡ ഹോളിഡേ തുടങ്ങി നായികയായ ചിത്രങ്ങളിലെല്ലാം അപർ‌ണ ഗായികയുമായിട്ടുണ്ട്.